മലയോര ഹൃദയം കീഴടക്കി രവീശ തന്ത്രി കുണ്ടാര്‍
Mar 26, 2019, 21:26 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 26.03.2019) മലയോര ജനതയുടെ ഹൃദയം കീഴടക്കി എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഈസ്റ്റ് എളേരി, ചിറ്റാരിക്കാല്‍ തുടങ്ങിയ മലയോര മേഖലകളില്‍ രാഷ്ട്രീയ ഭേദമന്യേ ജന ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുമ്പോള്‍ വലതുമുന്നണി നേതാക്കളുടെ ചങ്കിടിപ്പ് ഉയരുന്നു. ചൊവ്വാഴ്ച രാവിലെ നീലേശ്വരം മാര്‍ക്കറ്റ് പരിസരത്ത് നിന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
ഉച്ചയോടു കൂടി സ്ഥാനാര്‍ത്ഥിയെയും വഹിച്ചുകൊണ്ടുള്ള പ്രചരണ വാഹനം മലയോര മേഖലയിലെത്തി. ഭീമനടി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. വനിതാ ഐ ടി ഐ, ഖാദി ഉത്പാദക കേന്ദ്രം, തൃക്കരിപ്പൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ചീമേനി നഗരം, ചീമേനി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പടന്നക്കാട്, പിലിക്കോട്, മടക്കര തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി. നീലേശ്വരം മാര്‍ക്കറ്റ് പരിസരത്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറി എം. ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു. വിജയകുമാര്‍, സെക്രട്ടറി പി.വി. സുകുമാരന്‍, മുനിസിപ്പല്‍ പ്രസിഡന്റ് എ. രാജീവന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. സുനില്‍, സെക്രട്ടറി വി. കൃഷ്ണകുമാര്‍, ബി എം എസ് മേഖലാ സെക്രട്ടറി പി. കൃഷ്ണകുമാര്‍, യൂണിറ്റ് പ്രസിഡന്റ് പി. സുകുമാരന്‍, സെക്രട്ടറി രാജേഷ് തെരുവ്, ബി ഡി ജെ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. നാരായണന്‍ കരിന്തളം തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പൗരപ്രമുഖന്‍ എം. വെങ്കടേഷ് പ്രഭുവിന്റെ ഭവനം, എന്‍ എസ് എസ് നീലേശ്വരം താലൂക്ക് യൂണിയന്‍ അംഗം എം. കുഞ്ഞമ്പു നായര്‍, ജനറല്‍ സെക്രട്ടറി പി. കുഞ്ഞിരാമന്‍, സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണന്‍, ശാസ്താനഗറിലെ സൂര്യനാരായണന്‍ നമ്പൂതിരി, ചിറ്റാരിക്കാല്‍ എന്‍എസ്എസ് കരയോഗം സെക്രട്ടറി സന്തോഷ് തുടങ്ങിയവരെ സന്ദര്‍ശിച്ചു. നീലേശ്വരം ശ്രീ മന്ദംപുറത്ത് കാവില്‍ അനുഗ്രഹം തേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ ദേവീ സന്നിധിയിലെത്തി. തുടര്‍ന്ന് നീലേശ്വരം കോവിലകത്തെത്തി രവീശതന്ത്രി കുണ്ടാര്‍ അനുഗ്രഹം തേടി. കോവിലകം വലിയരാജാവ് കെ.സി.രവിവര്‍മ്മ രാജ, കെ.സി.മാനവര്‍മ്മ രാജ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം, ചിറ്റാരിക്കാല്‍, ചീമേനി തുടങ്ങിയ മേഖലകളില്‍ വന്‍ ജന സ്വീകാര്യതയാണ് രവീശതന്ത്രി കുണ്ടാറിന് ലഭിച്ചത്.
പരിഭവങ്ങളുമായി ഖാദി ഉല്‍പ്പാദക കേന്ദ്രത്തിലെ തൊഴിലാളികള്‍
ഭീമനടി: പരിഭവങ്ങളുടെ കെട്ടഴിച്ചുകൊണ്ടാണ് പയ്യന്നൂര്‍ ഖാദിയുടെ ഭീമനടി ഖാദി ഉല്‍പ്പാദക കേന്ദ്രത്തിലെ സ്ത്രീ തൊഴിലാളികള്‍ രവീശതന്ത്രി കുണ്ടാറിനെ സ്വീകരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി വോട്ടഭ്യര്‍ത്ഥനയുമായി എത്തിയപ്പോഴാണ് സ്ത്രീ തൊഴിലാളികള്‍ അവരുടെ യാതനയുടെ കെട്ടഴിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ പര്യടന സമയത്ത് വാഗ്ദാനങ്ങള്‍ നല്‍കി പോയതല്ലാതെ പിന്നീട് തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്ന് അവര്‍ പറഞ്ഞു. അസഹ്യമായ ചൂടും സഹിച്ച് സാമ്പത്തിക പരാധീനതകള്‍ക്ക് നടുവിലിരുന്ന് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ഞങ്ങളെന്ന് നിറകണ്ണുകളോടെയാണ് അവര്‍ പറഞ്ഞത്. ഉത്പാദക കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, വരുമാന കുറവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി അവര്‍ പങ്കുവെച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Raveesha Thanthri Kundar election campaign continues, Chittarikkal, Kasaragod, News, BJP, Election.