മൂന്ന് കൊലക്കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്റെ മരണം; നെറ്റിയിലെ മുറിവ് ദുരൂഹതയുയര്‍ത്തുന്നു
Aug 13, 2017, 12:54 IST
ബേഡകം: (www.kasargodvartha.com 13.08.2017) ശനിയാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് കൊലക്കേസുകളില്‍ പ്രതിയായ 48കാരന്റെ മൃതദേഹം ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. ബേഡകം മാരിപ്പടുപ്പിലെ ഗോപാലന്റെ മകന്‍ രവീന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രവീന്ദ്രന്റെ നെറ്റിയില്‍ കണ്ടെത്തിയ മുറിവാണ് മരണത്തില്‍ സംശയമുയരാന്‍ ഇടവരുത്തിയത്. എന്നാല്‍ ഈ മുറിവാണ് മരണകാരണമെന്ന് ഉറപ്പിക്കാനാകില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥമരണകാരണം എന്താണെന്ന് പറയാനാകൂവെന്നും പോലീസ് പറഞ്ഞു.വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്.
2014 ല്‍ മരുമകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രവീന്ദ്രനെന്നും ഇതുകൂടാതെ കര്‍ണാടകയില്‍ രവീന്ദ്രന്‍ രണ്ട് കൊലക്കേസുകളില്‍ പ്രതിയാണെന്നുമാണ് പോലീസ് പറയുന്നത്. അവിവാഹിതനായ രവീന്ദ്രന്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. വാതിലിന്റെ കട്ടിളയില്‍ കയര്‍ കെട്ടിയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തല നിലത്തടിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മരണത്തില്‍ സംശയമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bedakam, Murder, case, Accuse, Raveendran's death; body send for postmortem