വിദ്യാനഗറില്‍ പൈപ്പ് ഗോഡൗണില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Nov 20, 2012, 19:58 IST

കാസര്‍കോട്: പാറക്കട്ട എ.ആര്. ക്യാമ്പിനടുത്ത പൈപ്പ് ഗോഡൗണിനു തീപിടിച്ച് ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം. ചെറുപുഴയിലെ മിത്രന്റെ ഉടമസ്ഥതയിലുള്ള പ്രിന്‍സ് പി.വി.സി. പൈപ്പ് കമ്പനിയുടെ ജില്ലാവിതരണ കമ്പനിയായ ശ്രീനിവാസ ഗോഡൗണിനാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ തീപിടിച്ചത്.
ഗോഡൗണിന് പിറകുവശത്തെ ഷെഡ്ഡില്‍ താമസിക്കുന്ന വാച്ച്മാനാണ് ഗോഡൗണില്‍ നിന്നു പുക ഉയരുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സാണ് തീ അണച്ചത്. അപ്പോഴേക്കും ഗോഡൗണിനകത്തുണ്ടായിരുന്ന പൈപ്പുകളും, അനുബന്ധ സാമഗ്രികളും പൂര്‍ണമായും കത്തി നശിച്ചു.
തീയണക്കാനുള്ള ശ്രമത്തിനിടെ വാച്ച്മാന് മോഹനന് വീണ് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്ന് സംശയിക്കുന്നു.
Keywords : Kasaragod, Vidya Nagar, PVC, Pipe Shop, Fire, Parakatta, WatchMan, Fire Force, Kerala, Malyalam news.