city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോയും എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 6 കിലോയും അരി നല്‍കും

കാസര്‍കോട്: (www.kasargodvartha.com 09.08.2014) ജില്ലയില്‍ വിവിധ പദ്ധതികള്‍ പ്രകാരമുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈയില്‍ പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ വിവരം ലഭ്യമായി. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ പരമാവധി 25 കിലോ അരിയും (ലഭ്യതയ്ക്കനുസരിച്ച്) രണ്ട് രൂപ നിരക്കില്‍ 5 കിലോ ഗോതമ്പും ലഭിക്കും. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ 6 കിലോ അരിയും 6.70 രൂപ നിരക്കില്‍ ഒരു കിലോ ഗോതമ്പും എപിഎല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ 6 കിലോ അരിയും 6.70 രൂപ നിരക്കില്‍ ഒരു കിലോ ഗോതമ്പും ലഭിക്കും.

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരിയും അന്ന പൂര്‍ണ്ണകാര്‍ഡുടമകള്‍ക്ക് 10 കിലോ അരിയും സൗജന്യമായി ലഭിക്കും. ബിപിഎല്‍, എ.എ.വൈ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും 400 ഗ്രാം വീതം പഞ്ചസാര കിലോയ്ക്ക് 13.50 രൂപ നിരക്കില്‍ ജൂലൈ പത്ത് വരെ മെയ് മാസത്തെ വിഹിതമായി ലഭിക്കും. വൈദ്യുതീകരിച്ച വിട്ടിലെ കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 17.50 രൂപ നിരക്കില്‍ എല്ലാ വിഭാഗം കാര്‍ഡിനും ലഭിക്കും.

എല്ലാ കാര്‍ഡുടമകള്‍ക്കും 2 കിലോ വീതം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കില്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട അരി വിഹിതം ലഭിക്കും. കാര്‍ഡുടമകള്‍ റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും തൂക്കത്തിലും വിലയിലും ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്. പരാതിയുണ്ടെങ്കില്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട് - 04994 230108, താലൂക്ക് സപ്ലൈ ഓഫീസ് ഹോസ്ദുര്‍ഗ്ഗ്- 04672 204044, ജില്ലാ സപ്ലൈ ഓഫീസ്, കാസര്‍കോട് 04994 255138, ടോള്‍ഫ്രീ നമ്പര്‍ 1800-425-1550.


ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോയും എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 6 കിലോയും അരി നല്‍കും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇറാഖ് ആണവനിലയം സുന്നി പോരാളികളുടെ നിയന്ത്രണത്തില്‍
Keywords:  Kasaragod, Ration Card, Rice, Distribution, Ration rice for BPL and APL cards.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia