city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ മറിമായം: അര്‍ഹതയുള്ളവര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി

കാസര്‍കോട്: (www.kasargodvartha.com 28.02.2017) റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കിക്കൊണ്ടുള്ള പുതിയ ലിസ്റ്റ് ഭക്ഷ്യവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ദേശീയ ഭക്ഷ്യ ഭദ്രദാ നിയമപ്രകാരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും സീലടിച്ച് നല്‍കുകയും നവംബര്‍ മുതല്‍ അതു പ്രകാരം ഭക്ഷ്യധാന്യം ലഭിക്കുകയും ചെയ്ത കുടുംബങ്ങളെയാണ് പുതിയ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയിരിക്കുന്നത്.

അര്‍ഹരായ അനവധി കുടുംബങ്ങള്‍ ഇത് വഴി ലിസ്റ്റില്‍ നിന്നും പുറത്തായി. നവംബറില്‍ പുറത്തിറക്കിയ ലിസ്റ്റില്‍ സ്ഥാനം പിടിക്കാത്തവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് നിരവധി പേരെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ പഴയ ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും പുറത്താവുകയായിരുന്നു. ഇപ്പോഴും ലിസ്റ്റ് അപൂര്‍ണവും അബദ്ധ പൂര്‍ണവുമാണ്. ലിസ്റ്റിലെ പോരായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെ തലയില്‍ കെട്ടിവെക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ശ്രമം. അതിന്റെ ഭാഗമായി ലിസ്റ്റ് ഗ്രാമസഭകളില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്നാണ് നിര്‍ദ്ദേശം.

റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ മറിമായം: അര്‍ഹതയുള്ളവര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി

ലിസ്റ്റില്‍ നിന്നും പുറത്തായവരും മറ്റു അര്‍ഹരായ ആളുകളും ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഇതിന്മേല്‍ ആക്ഷേപം ഉന്നയിക്കാന്‍ ഇനി അവസരമുണ്ടോ എന്ന കാര്യം പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്നില്ല. ലിസ്റ്റില്‍ പുറത്തായ കുടുംബങ്ങള്‍ സംഘടിച്ച് നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ration Card, Family, List, Taluk supply office, Seal, Appeal, Food Department, Ration list beneficiaries outsted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia