city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ കാര്‍ഡ് അപാകതകള്‍ പരിഹരിക്കുക: എസ് വൈ എസ്

ബേക്കല്‍: (www.kasargodvartha.com 31/10/2016) റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ വന്നു ചേര്‍ന്നിട്ടുള്ള അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

റേഷന്‍ കാര്‍ഡ് അപാകതകള്‍ പരിഹരിക്കുക: എസ് വൈ എസ്പൊതു വിതരണ സംവിധാനം പൂര്‍ണ്ണതോതില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിലെ അനേകായിരം പാവപ്പെട്ട പൊതുജനങ്ങളുടെ അവകാശമാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് പൊതു വിതരണം തടസ്സപ്പെടുന്നത് ഖേദകരമാണ്. അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അത് കൊണ്ട് എത്രയും പെട്ടെന്ന് അപാകത പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നും സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ആബിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു. സോണ്‍ ജനറല്‍ സെക്രട്ടറി ശാനവാസ് മദനി വിഷയാവതരണം നടത്തി. സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ബി എം എ മജീദ് മൗവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍, അബ്ദുര്‍ റഹ്മാന്‍ പൂച്ചക്കാട്, ഷരീഫ് സഅദി മുക്കൂട്, നൗഷാദ് ചേറ്റ്ക്കുണ്ട്, മുഹമ്മദ് ബാഹസന്‍ മുക്കൂട്, അബ്ദുര്‍ റഹ്മാന്‍ തൊട്ടി, സിറാജ് ബേക്കല്‍, ഹുസൈന്‍ മൗവ്വല്‍, റഷീദ് ചെറ്റ്ക്കുണ്ട്, ഹാഷിം സഖാഫി മൗവ്വല്‍, ശമീര്‍ സഅദി ബേക്കല്‍, സാജിദ് മൗവ്വല്‍, ഇര്‍ഫാന്‍ ബേക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ മുക്കൂട് സ്വാഗതവും ഉമര്‍ സഖാഫി മൗവ്വല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Bekal, Ration Card, SYS, Mismanagement, Resolve, Circle Committee, The public distribution system, Abid Saqafi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia