city-gold-ad-for-blogger

നെല്ലിക്കുന്നില്‍ റാത്തീബ് നേര്‍ച 27ന് തുടങ്ങും

കാസര്‍കോട്: നെല്ലിക്കുന്ന് മുഹയുദ്ദീന്‍ ജമാഅത്ത് പള്ളിയില്‍ റാത്തീബ് നേര്‍ചയും മൂന്ന് ദിവസത്തെ മത പ്രസംഗ പരമ്പരയും നടത്തുന്നു. ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് പരിപാടി. 27ന് രാത്രി ഏഴിന് നെല്ലിക്കുന്ന് മുദരിസ് കെ.അബ്ദുര്‍ റഹ്മാന്‍ ബാഖവി ബെള്ളാര ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് അന്‍ഷാദ് മൗലവി കൊല്ലം പ്രഭാഷണം നടത്തും. ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മദനി സ്വാഗതം ചെയ്യും.

28ന് രാത്രി അല്‍ ഹാഫിള് മാഹിന്‍ മന്നാനി പ്രഭാഷണം നടത്തും. ഒന്നിന് രാത്രി ഒമ്പത് മണിക്ക് എ.അബ്ദുര്‍ റഹ്മാന്‍ ബാഖവി ബെള്ളാര, ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മദനി, ഉമറുല്‍ ഫാറൂഖ് സഅദി, ഹുസൈന്‍ മുസ്ലിയാര്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ച്ച് രണ്ടിന് രാവിലെ ചീരണി വിതരണത്തോടെ സമാപിക്കും.

നെല്ലിക്കുന്നില്‍ റാത്തീബ് നേര്‍ച 27ന് തുടങ്ങും


Keywords:  Nellikunnu, Kasaragod, Kerala, Muhyadheen Jama-ath Mosque, Speech, Islam, Hussain Musliyar, G.S. Abdul Rahman Madani, Al Hafil Moulavi Kollam, Umarul Farooq Sa-adi, Puthur, Mahin Mannani, Mudaris 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia