city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈ­ക്ക് യാ­ത്ര­ക്കാ­ര­ന് ഹോ­ട്ടല്‍ പ­രി­സര­ത്ത് എ­ലി­യു­ടെ ക­ടി­യേറ്റു

ബൈ­ക്ക് യാ­ത്ര­ക്കാ­ര­ന് ഹോ­ട്ടല്‍ പ­രി­സര­ത്ത് എ­ലി­യു­ടെ ക­ടി­യേറ്റു
കാസര്‍­കോട്: ബൈ­ക്ക് യാ­ത്ര­ക്കാര­ന് ഹോ­ട്ടല്‍ പ­രി­സ­ര­ത്തു­വെ­ച്ച് എ­ലി­യു­ടെ ക­ടി­യേറ്റു. ത­ള­ങ്ക­ര തെ­രുവ­ത്തെ ഇ­രു­പ­ത്തി­യാ­റു­കാ­ര­നാ­ണ് എ­ലി­യു­ടെ ക­ടി­യേ­റ്റ­ത്.

ഞാ­യ­റാഴ്­ച പു­ലര്‍­ച്ചെ ഒ­രു മണി­യോ­ടെ പ­ള്ളി­യില്‍ പ്രാര്‍­ത്ഥ­ന ക­ഴി­ഞ്ഞ് തെ­രു­വ­ത്തെ പാര്‍­ക്കി­ന് സ­മീപത്തെ ഹോ­ട്ട­ലില്‍ ബൈ­ക്കി­ലി­രുന്നു­കൊ­ണ്ട് ചാ­യ ക­ഴിച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണ് നില­ത്ത് കു­ത്തി വെ­ച്ചി­രു­ന്ന കാ­ലി­ന്റെ മ­ട­മ്പില്‍ എ­ലി പാ­ഞ്ഞുവ­ന്ന് ക­ടി­ച്ച­ത്.

എ­ലി­യു­ടെ ര­ണ്ടു­പല്ലു­കള്‍ കാ­ലില്‍ ആ­ഴ­ത്തി­ലി­റ­ങ്ങി­യി­രുന്നു. ര­ക്തം വാര്‍­ന്ന യു­വാ­വി­നെ സു­ഹൃ­ത്തു­ക്കള്‍ പി­ന്നീ­ട് കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യാ­യി­രുന്നു. നാ­ടു­മു­ഴു­വന്‍ ശു­ചീക­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഏര്‍­പ്പെട്ടു­കൊ­ണ്ടി­രി­ക്കു­മ്പോഴും രോ­ഗം പ­രത്തു­ന്ന എ­ലി­കളും വെ­ള്ളം കെ­ട്ടി നില്‍­ക്കു­ന്ന സ്ഥ­ല­ങ്ങ­ളില്‍ കൊ­തു­കു­കളും വ­ള­രു­ക­യാണ്.

Keywords:  Rat bite, Youth, Thalangara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia