city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകം ഉദ് ഘാടനം ഡിസംബറില്‍

മഞ്ചേശ്വരം: (www.kasargodvartha.com 30.09.2016) മഞ്ചേശ്വരത്ത് മഹാകവി ഗോവിന്ദപൈ സ്മാരകം ഉദ്ഘാടനം ഡിസംബറില്‍ നടക്കും. ട്രസ്റ്റ് ചെയര്‍മാന്‍ എം വീരപ്പ മൊയ്‌ലി എം പി യുടെ അധ്യക്ഷതയില്‍ മഹാകവിയുടെ ഭവനത്തില്‍ നടന്ന ട്രസ്റ്റി ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും യോഗം ഇതു സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി വിലയിരുത്തി നടപടികള്‍ ചര്‍ച്ച ചെയ്തു. കേരള-കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എക്‌സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ബന്ധപ്പെട്ട മെമ്പര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.

സ്മാരക നിര്‍മ്മാണ നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കവി ഭവനത്തില്‍ പൂര്‍ത്തിയായി വരുന്ന യക്ഷഗാന മ്യൂസിയം അത്യാകര്‍ഷകമായി സജ്ജീകരിക്കുന്നതില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സംതൃപ്തി രേഖപ്പെടുത്തി. 3.21 കോടി രൂപയാണ് സ്മാരക നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് കണക്കാക്കിയത്. ഇതില്‍ 2.3 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ് പ്രവൃത്തിയുടെ ചുമതല. പ്രവൃത്തി പൂര്‍ത്തീകരണത്തിന് ഏതാണ്ട് ഒരു കോടി രൂപയോളം ഇനിയും വേണ്ടി വരും.

മാനേജിംഗ് ട്രസ്റ്റി ഡോ. ഡി കെ ചൗട്ട, ട്രഷറര്‍ ബി വി കക്കില്ലായ, ട്രസ്റ്റിമാരായ  പ്രൊഫ. ബി വിവേക് റായ്, സുഭാഷ് ചന്ദ്ര കണ്വതീര്‍ത്ഥ, കെ ആര്‍ ജയാനന്ദ, തേജോമയ, രമാനന്ദ ബനാറി, ജോയിന്റ് സെക്രട്ടറി എം ജെ കിണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി, നിര്‍മ്മിതി കേന്ദ്ര പ്രൊജക്ട് ഓഫീസര്‍ വിഷ്ണു നമ്പൂതിരി, എഞ്ചിനീയര്‍ സുന്ദരേശന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകം ഉദ് ഘാടനം ഡിസംബറില്‍


Keywords:  Kerala, kasaragod, inauguration, Manjeshwaram, District Collector, Govinda pai, Memorial. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia