city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ഹൃദയതാളം വീണ്ടെടുത്തു; ഹസന് പുതുജീവന്‍

കൊച്ചി: (www.kasargodvartha.com 25.10.2019)  രക്തത്തിന്റെ പമ്പിംഗ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴുകയും ഹൃദയതാളം ഏതാണ്ട് നഷ്ടപ്പെടുകയും ചെയ്ത ആലപ്പുഴ അരൂര്‍ സ്വദേശി ഹസന് എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്നത് അപൂര്‍വ്വ ശസ്ത്രക്രിയ. 50 കാരനായ ഹസന് ആസ്റ്റര്‍ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് സര്‍ജനും കാസര്‍കോട് സ്വദേശിയുമായ ഡോ. എം കെ മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അപൂര്‍വ്വമായ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ചത്.

പമ്പിംഗ് ശേഷി തീരെ കുറവും ഹൃദയധമനികളില്‍ നാലു ബ്ലോക്കുകളുമുണ്ടായിരുന്ന ഹസന്‍ വിവിധ ആശുപത്രികളെയാണ് ചികിത്സയ്ക്കായി സമീപിച്ചത്. ഇതിന് ബൈപ്പാസ് ശസ്ത്രക്രിയയല്ലാതെ മറ്റ് പോംവഴികളില്ലെന്നായിരുന്നു ഡോക്ടര്‍മാരെല്ലാം വിധിയെഴുതിയത്. ഈയൊരു സാഹചര്യത്തില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇതിനിടയിലാണ് ഹസന്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഡോ. എം കെ മൂസക്കുഞ്ഞിയെ സമീപിച്ചത്.

അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ഹൃദയതാളം വീണ്ടെടുത്തു; ഹസന് പുതുജീവന്‍

ആന്‍ജിയോഗ്രാം അടക്കമുള്ള വിശദമായ രോഗനിര്‍ണയ പരിശോധനകള്‍ക്ക് ശേഷം ഹസനെ ഹൈ റിസ്‌ക്ക് ബൈപ്പാസ് സര്‍ജറിക്ക്  വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹസന് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വന്നാണ് ഹൃദയത്തിന്റെ പമ്പിംഗ് ശേഷി സാധാരണ നിലയിലുള്ള 60 ശതമാനത്തില്‍ നിന്നും 15 ശതമാനമായി കുത്തനെ താഴ്ന്നുപോയതെന്ന് ഡോ. മൂസക്കുഞ്ഞി പറയുന്നു. പമ്പിംഗ് ശേഷി 12 ശതമാനത്തിനും താഴെ ആയിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിച്ച ഹസന്റെ ഹൃദയത്തിന്റെ പമ്പിംഗ് ശേഷി പിന്നീട് കൂടുകയും ഇപ്പോള്‍ ഹൃദയതാളം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

പമ്പിംഗ് ശേഷി കുറയുന്ന അവസ്ഥയുണ്ടാകുമ്പോള്‍ നെഞ്ചുവേദന, ശ്വാസതടസം, ഉറങ്ങാന്‍ സാധിക്കാത്ത സ്ഥിതി, കാലുകളില്‍ അസാധാരണമായുള്ള നീരുവെക്കല്‍ എന്നിവയാണുണ്ടാകുന്നത്. സങ്കീര്‍ണമായ ഇത്തരം ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മൂസക്കുഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ഹൃദയതാളം വീണ്ടെടുത്തു; ഹസന് പുതുജീവന്‍

ഹസന്‍, ഡോ. മൂസക്കുഞ്ഞിയോടൊപ്പം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, Kochi, Medical College, health, rare-surgery-in-aster-medcity    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia