വീട്ടില്‍ വിരുന്നെത്തിയത് അപൂര്‍വ്വ നാഗ ശലഭം
May 27, 2020, 20:27 IST
മുളിയാര്‍: (www.kasargodvartha.com 27.05.2020) വീട്ടില്‍ വിരുന്നെത്തിയത് അപൂര്‍വ്വ നാഗ ശലഭം. ഇരിയണ്ണി പേരടുക്കം പാണ്ടിയിലെ പ്രസാദിന്റെ വീട്ട് മുറ്റത്തോട് ചേര്‍ന്നുള്ള കാപ്പി ചെടിയിലാണ് യാതൃശ്ചികമായി അപൂര്‍വ്വ ഇനത്തില്‍പെട്ട നാഗശലഭത്തെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന അറ്റ്ലസ് മോത്ത് ഇലത്തില്പ്പെട്ടതാണ് നാഗ ശലഭം. സാധാരണ ചിത്രശലഭങ്ങളെക്കാള്‍ ഇതിനു വലിപ്പംകൂടുതലുണ്ട്.
തവിട്ടു നിറത്തില്‍ വെള്ള അടയാളത്തോടു കൂടിയതാണ് പതിനാല് സെന്റീമീറ്റര്‍ വലുപ്പമുള്ള ഈ ചിത്രശലഭത്തിന്റെ ചിറകിന്റെ രണ്ടു വശങ്ങളും നാഗത്തിന്റെ തലയുമായി സാമ്യമുണ്ട്. നാഗശലഭം എന്ന പേരിന്റെ കാരണവും ഇതാണ്.പ്രളയാനന്തരം കാലാവസ്ഥ വ്യതിയാനം കൊണ്ട് ആവാസ വ്യവസ്ഥ തകര്ന്നതോടെപക്ഷികളും പറവകളും സ്ഥിരമായി തങ്ങുന്ന ഭാഗങ്ങളില്‍ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈ പ്രതിഭാസങ്ങള്‍ തന്നെയാകാം.
ഇത്തരം പറവകള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നും പുറത്തേക്ക് വരാന്‍ കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പാണ്ടിയില്‍ കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭത്തെ കാണാന്‍ നിരവിധി ആളുകളാണ് പ്രദേശത്ത് എത്തിയത്.
Keywords: Kasaragod, Kerala, news, Muliyar, Rare butterfly found at house
< !- START disable copy paste -->