യുവതിയെ പതിനാലു വര്‍ഷം പീഡിപ്പിച്ച ക്ഷേത്ര പൂജാരി കോടതിയില്‍ കീഴടങ്ങി
Apr 9, 2012, 13:32 IST
![]() |
Janardhana Poojary |
കോടതിയില്‍ കീഴടങ്ങിയ ദേളി പൂജാരി പത്രലേഖികയെ ഭീഷണിപ്പെടുത്തി
കാഞ്ഞങ്ങാട്: ലൈംഗിക പീഡനക്കേസിലെ പ്രതിയും ദേളി ദേവീക്ഷേത്രത്തിലെ പൂജാരിയുമായ ജനാര്‍ദ്ദനപൂജാരി ക്രൈം ജില്ലാ റിപോര്‍ട്ടര്‍ ഗീതുറൈമിനെ കോടതി വളപ്പില്‍ വെച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ലൈംഗിക പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ ജനാര്‍ദ്ദന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ജൂഡീ. മജിസ്‌ത്രേട്ട്(രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. തുടര്‍ന്ന് കോടതിക്ക് പുറത്തിറങ്ങുമ്പോള്‍ പൂജാരിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ വനിതാ റിപോര്‍ട്ടറോട് തട്ടിക്കയറി ഈ ഫോട്ടോ എടുക്കുന്ന നിങ്ങളും ഒപ്പമുള്ളവരും അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനും സുഹൃത്തും സാക്ഷികളാണെന്ന് ഗീതുറൈം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഭീഷണിമുഴക്കിയതിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുമെന്നും ഗീതു അറിയിച്ചു.
ജനാര്‍ദ്ദന പൂജാരി ഒളിവില്‍ പോയവേളയില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന ഗീതുവിനെ ദേളി ക്ഷേത്ര പരിസരത്ത് വെച്ച് പ്രതിയുടെ സുഹൃത്തുക്കളും മറ്റ് ചേര്‍ന്ന് അക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. ഇതിനെതിരായ കേസ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നിലവിലുണ്ട്.
Keywords: Kasaragod, Court, Accuse, Molestation, Case