ജില്ലയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ കണ്ടെത്താന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എത്തി
Jul 24, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2015) ജില്ലയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ കണ്ടെത്താന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എത്തി. കോയമ്പത്തൂരില്‍ നിന്നും ഡെപ്യൂട്ടി കമാന്റന്റ് എം.ജി നായരുടേയും അസിസ്റ്റന്റ് കമാന്റന്റ് രാജേഷിന്റെയും നേതൃത്വത്തിലുളള 105 ബറ്റാലിയന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ (ആര്‍.എ.എഫ്) 45 അംഗ സംഘമാണ് ജില്ലയിലെത്തിയത്. നാല് ദിവസത്തിനുള്ളില്‍ സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
സംസ്ഥാനത്തെ സംഘര്‍ഷബാധിത മേഖലകളെക്കുറിച്ച് പഠിക്കാനും നക്‌സല്‍ ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന സ്ഥലങ്ങളെ കുറിച്ച് നേരിട്ട് കണ്ട് മനസിലാക്കാനുമാണ് സന്ദര്‍ശനം. ജില്ലയെക്കുറിച്ച് ദ്രുതകര്‍മസേനയുടെ പക്കലുള്ള വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കും.
ക്രമസമാധാന പ്രശ്‌നമുണ്ടാവുമ്പോള്‍ സ്ഥലത്തെത്തി കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് പകരം ഓരോ പ്രദേശത്തേയും ജനങ്ങളെ കുറിച്ച് വ്യക്തമാക്കി മനസിലാക്കി അവരോട് വിവേകപൂര്‍വം പ്രവര്‍ത്തിക്കുന്നതിന് സഹായകമാവുന്നതിനാണ് 'ഏരിയാ ഫെമിലരൈസേഷന്‍' നടത്തുന്നത്. വിദ്യാനഗര്‍, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂര്‍, തളങ്കര സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം വിവിധ ജനപ്രതിനിധികളും ലോക്കല്‍ പോലീസുകളും സമാധാന കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച കുമ്പള, മഞ്ചേശ്വരം പരിധിയിലാണ് സന്ദര്‍ശനം. ഞായറാഴ്ച നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നാലുദിവസത്തെ പര്യടനത്തിന് ശേഷം സംഘം തിരിച്ചുപോകും.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തിയ ശേഷമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. അഗ്‌നിയും കല്ലേറും ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങള്‍, ട്രോമാ പാഡ് എന്നിവയടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ സേനയ്ക്കുണ്ട്. കേരളം കൂടാതെ കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, ആന്‍ഡമാന്‍ നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ക്രമസമാധാനത്തിന്റെ ചുമതലയും സേനയ്ക്കുണ്ട്. ജില്ലയില്‍ ആവശ്യമെങ്കില്‍ ഫോഴ്‌സിനെ ചില സ്ഥലങ്ങളില്‍ നിയോഗിക്കും.
Photos: Shrikanth Kasaragod
Keywords : Kasaragod, Kerala, Police, Visit, Thalangara, Madhur, Clash, Areas, Rapid Action force in Kasargod.