city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവനന്തപുരത്ത് പീഡനത്തിനിരയായത് നീലേശ്വരം സ്വദേശിനി; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: ജോലി തേടി തിരുവനന്തപുരത്തെത്തിയ നീലേശ്വരം സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. യുവതിയെ തിരുവനന്തപുരത്ത് എത്തുന്നതിനും അവിടെ വെച്ച് പീഡനത്തിനിരയാക്കുന്നതിനും കാസര്‍കോട്ടെ ആരെങ്കിലും ഒത്താശ ചെയ്തുകൊടുത്തിരുന്നുവോ എന്നറിയാനും യുവതിയുടെ കുടുംബപശ്ചാത്തലം മനസിലാക്കാനുമാണ് തുമ്പ പോലീസ് കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നീലേശ്വരം പോലീസ് പറഞ്ഞു. യുവതിയെ സംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ല.

തിരുവനന്തപുരത്ത് പിടിയിലായ രണ്ടു സ്ത്രീകളുള്‍പടെയുള്ള ഒമ്പത് പേരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരിയങ്ങാനം സ്വദേശിനിയായ 24 കാരിയാണ് തിരുവനന്തപുരം തമ്പാനൂരില്‍ പീഡനത്തിരയായത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.

തിരുവനന്തപുരത്ത് പീഡനത്തിനിരയായത് നീലേശ്വരം സ്വദേശിനി; അന്വേഷണം കാസര്‍കോട്ടേക്കും
 മിനി എന്ന അശ്വതി, ഗ്ലോറി
തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനില്‍ ഗംഗാനഗറിലെ വിപിന്‍ എന്ന ഹരി (24), കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സില്‍ ഉപഹാര്‍ വീട്ടില്‍ രാഹുല്‍ (26), പൈപ് ലൈന്‍ റോഡില്‍ മഴവഞ്ചേരി വീട്ടില്‍ വിജിന്‍ (20), മുട്ടല മരപ്പാലം റോഡില്‍ പുത്തന്‍ വീട്ടില്‍ ഗോകുല്‍ (21), കുടപ്പനക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമീപം ചൂഴംപാല നീധീഷ് ബോബന്‍ (22), വട്ടിയൂര്‍കാവ് മഞ്ചാടിമൂട് അനിഴംവീട്ടില്‍ രാഹുല്‍ എന്ന ഉണ്ണി (26), മണക്കാട് തെക്കേക്കോട്ട ആനവാല്‍ തെരുവ് രഘുനാഥ് (24), വിപിന്റെ ഭാര്യയും കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനില്‍ ഗംഗാനഗര്‍ സ്വദേശിനിയുമായ മിനി എന്ന അശ്വതി (34), നെയ്യാറ്റിന്‍കര വ്ളങ്ങമുറിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഗ്ലോറി (35) എന്നിവരെയാണ് വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം സംബന്ധിച്ച് തുമ്പ സി.ഐ നാസറുദ്ദീന്‍ പറയുന്നതിങ്ങനെ: 'ഒന്നരമാസം മുമ്പ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ നീലേശ്വരം സ്വദേശിനി ദിലീപ് എന്നയാളുടെ ഓട്ടോയില്‍ കയറുകയും താന്‍ വീടുവിട്ടിറങ്ങിയതാണെന്നും തനിക്കൊരു ജോലി ശരിയാക്കിത്തരണമെന്നും ദിലീപിനോട് ആവശ്യപ്പെട്ടു. ജോലി ശരിയാക്കിത്തരാമെന്ന് ദിലീപ് യുവതിയെ വിശ്വസിപ്പിക്കുകയും സുഹൃത്ത് വിപിന്‍ താമസിക്കുന്ന കുടപ്പനയിലെ വാടക വീട്ടിലെത്തിക്കുകയും ചെയ്തു.

വൈകുന്നേരം ദിലീപ് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയും രാത്രി മറ്റൊരു വീട്ടില്‍ താമസിപ്പിച്ച് ദിലീപും അയാളുടെ സുഹൃത്തും കൂടി പീഡിപ്പിക്കുകയും ചെയ്തു. അര്‍ദ്ധ രാത്രിയോടെ യുവതിയെ കുടപ്പനക്കുന്നിലെ വീട്ടില്‍ തിരിച്ചെത്തിക്കുകയും വിപിന്‍ വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. അതിന് ശേഷം യുവതിയെ വിപിന്റെയും ഭാര്യ മിനിയുടെയും അറിവോടെ കൂട്ടുകാരി ഗ്ലോറിയുടെ നെയ്യാറ്റിന്‍കര വഌങ്ങമുറിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് മൂന്നു പേര്‍കൂടി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. തിരികെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച യുവതിയെ മിനിയും വിപിനും ചേര്‍ന്ന് സുഹൃത്ത് ഉണ്ണിയെ ഏല്‍പിച്ചു. ഉണ്ണി സുഹൃത്തായ നിധീഷ് ബോബനെയും.

നിധീഷ് ബോബന്‍ ഗോകുലിന് കൈമാറി. ഗോകുല്‍ യുവതിയെ രാത്രി കാറില്‍കയറ്റി കിള്ളിപ്പാലത്തെ ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ ഗോഡൗണിലെ വിശ്രമ മുറിയിലെത്തിക്കുകയും അവിടെ വെച്ച് ഗോകുല്‍, കൂട്ടുകാരായ വിജിന്‍, രാഹുല്‍, രഘു, റനീഷ് എന്നിവരും ചേര്‍ന്ന് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ ഗോകുല്‍ അവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി യുവതിയെ കിള്ളിപ്പാലത്തിന് സമീപം റോഡരികില്‍ ഉപേക്ഷിച്ചു. അവിടെ നിന്ന് ഒരു ഓട്ടോ റിക്ഷയില്‍ കയറിയ യുവതി തന്നെ ശംഖുമുഖത്തെത്തിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. അവശയായി കാണപ്പെട്ട യുവതിയെ ഡ്രൈവര്‍ വേളി ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്.


തിരുവനന്തപുരത്ത് പീഡനത്തിനിരയായത് നീലേശ്വരം സ്വദേശിനി; അന്വേഷണം കാസര്‍കോട്ടേക്കും
ഉണ്ണി, രഘുനാഥ്, രാഹുല്‍, വിപിന്‍, വിജിന്‍, ഗോകുല്‍, നിധീഷ് ബോബന്‍.
ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ യുവതി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ സ്‌റ്റേഷനിലെത്തിക്കുകയും വനിതാ എസ്.ഐ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് പീഡനകഥ പുറത്തായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറുള്‍പെടെ ഒമ്പതോളം പേര്‍ ഇനിയും പിടിയിലാകാനുണ്ട്.'

സി.ഐക്ക് പുറമെ തുമ്പ എസ്.ഐ ജി.എസ് രതീഷ്, മെഡിക്കല്‍ കോളജ് എസ്.ഐ ഷാജിമോന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ കുഷ്ണന്‍ കുട്ടി, ജയന്‍, എ.എസ്.ഐ യോഹന്നാന്‍, പോലീസുകാരായ ഷഫീഖ്, വിനോദ് കുമാര്‍, സുനില്‍ കുമാര്‍, കിരണ്‍ എസ് ദേവ്, അജിത് കുമാര്‍, ഷജീര്‍, വനിതാ കോണ്‍സ്റ്റബിള്‍മാരായ നസീന ബീഗം, ബിനിത, ധന്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്


Keywords:  Rape, Neeleswaram, Woman, Police, Case, mobile-Phone, Accuse, Remand, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia