കാസര്‍കോട്: കല്യാണം ക്ഷണിക്കാനെന്ന പേരിലെത്തിയ ഭര്‍തൃസഹോദരന്‍ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. മാനഭംഗശ്രമം ചെറുത്ത യുവതിയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മീത്തല്‍ കുണിയ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റെ ഭാര്യ കെ. പി മിസ്‌രിയയെ(36) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ ഭര്‍തൃസഹോദരന്‍ മകളുടെ വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് അകത്ത് കടക്കുകയും തന്നെ കയറി പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മിസ്‌രിയ പറയുന്നത്.
Keywords: Rape Attempt, Kasaragod, Woman