22 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 18 കാരനെതിരെ കേസ്
Sep 1, 2012, 11:47 IST
കുമ്പള: 22 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് 18 കാരനെതിരെ കുമ്പള പോലീസ് കേസെടുത്തു. കൊടിയമ്മ വില്റോടിയിലെ 22 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ചേത്തനടുക്കയിലെ റസാഖിനെതിരെ (18)യാണ് കേസെടുത്തത്.
ആഗസ്റ്റ് 30ന് വൈകിട്ട് 4.45 മണിയോടെ ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ വായപൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ബലാത്സംഗ ശ്രമം തടഞ്ഞ യുവതിയെ കല്ലുകൊണ്ട് കണ്ണിന് കുത്തിപ്പരിക്കേല്‍പ്പിച്ചു.
പരിക്കേറ്റയുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Keywords: Rape, Case, Police, Kumbala, Attack, Kasaragod, Kerala