പാചകതൊഴിലാളി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ കേസ്
Jun 7, 2012, 12:32 IST
കാസര്‍കോട്: പാചകതൊഴിലാളിയായ യുവതിയെ പാചകതൊഴിലാളി യൂണിയന്‍ ഓഫീസില്‍വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് പാചകതൊഴിലാളി നേതാക്കള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ഉപ്പള കൊടിബയലിലെ മുംതാസ് ബാനുവിന്റെ(40) പരാതിയിലാണ് പാചകതൊഴിലാളി യൂണിയന്‍ നേതാക്കളായ എം.എം.കെ സിദ്ദിഖ്, അബ്ദുല്‍ നാസര്‍, റഹ്മാന്‍ കുന്ന്പാറ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് പാചകതൊഴിലാളികളുടെ യോഗത്തില്‍ തൊഴിലാളികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതേകുറിച്ച് പരാതി പറയാന്‍ കാസര്‍കോട് ആലിയ ലോഡ്ജിലെ പാചകതൊഴിലാളി യൂണിയന്‍ ഓഫീസില്‍ എത്തിയപ്പോഴാണ് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Woman, case, Rape Attempt, Union leaders






