പ്രസവശുശ്രൂഷയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ യുവാവിനെതിരെ കേസ്
May 19, 2012, 13:02 IST
കാസര്‍കോട്: പ്രസവശുശ്രൂഷയ്ക്ക് നിന്ന വീട്ടില്‍ പ്രസവിച്ചു കിടക്കുന്ന യുവതിയുടെ സഹോദരന്‍ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.
ചെങ്കള ഇന്ദിരാ നഗറിലെ കരീമിനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ചെര്‍ക്കള വാടക ക്വര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ അലീമയെ(30) മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കരീമിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് വീട്ടിലെത്തിയ കരീം അലീമയെ കൈക്ക് കടന്ന് പിടിച്ച് കിടപ്പറയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. മാനഭംഗ ശ്രമം തടഞ്ഞ അലീമയെ മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയും മൂന്നു ദിവസം പ്രസവശുശ്രൂഷയ്ക്ക് നല്‍കിയ 3,000 രൂപ തിരിച്ച് വാങ്ങി വീട്ടില്‍ നിന്നും പറഞ്ഞു വിടുകയും ചെയ്യുകയായിരുന്നു. അലീമ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രസവാനന്തര ചികിത്സയ്ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം
Keywords: Kasaragod, Police case, Rape Attempt, Woman
Keywords: Kasaragod, Police case, Rape Attempt, Woman






