റാങ്ക് ജേതാവ് നുഅ്മാനുല്‍ ഹഖിനെ ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു
Aug 30, 2014, 08:40 IST
തളങ്കര: (www.kasargodvartha.com 30.08.2014) സമസ്ത മദ്രസാ പൊതുപരീക്ഷയില്‍ പ്ലസ് ടു വിഭാഗത്തില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയ വിദ്യാനഗറിലെ നുഅ്മാനുല്‍ ഹഖിനെ സ്വര്‍ണ മെഡല്‍ നല്‍കി ആദരിച്ചു. തളങ്കര രിഫാഇയ്യ പള്ളി കമ്മിറ്റിയും ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷനുമാണ് സ്വര്‍ണ മെഡല്‍ പ്രഖ്യാപിച്ചത്. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരാണ് നുഅ്മാനുല്‍ ഹഖിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. ചടങ്ങില്‍ ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ ആദരിച്ചു.
ചടങ്ങില്‍ പള്ളിക്കമ്മിറ്റി പ്രസിഡണ്ട് ടി.എ ഖാലിദ് അധ്യക്ഷത വഹിച്ചു. മുക്രി സുലൈമാന്‍ ഹാജി ബാങ്കോട്, കൗണ്‍സിലര്‍ അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, രിഫാഇയ്യ സദര്‍ മുഅല്ലിം എ.പി അബ്ദുര്‍ റഹ് മാന്‍ മൗലവി, തെരുവത്ത് ഖത്തീബ് അബ്ദുര്‍ റഹ് മാന്‍ മൗലവി, സെക്രട്ടറി അമാനുള്ള അങ്കാര്‍, വൈസ് പ്രസിഡണ്ട് ഹമീദ്, ജോയിന്‍ സെക്രട്ടറി അസ്ലം, ഇഖ്ബാല്‍, കബീര്‍, ഉസ്താദുമാരായ മുഹമ്മദ് അലി, മുഹമ്മദ് അബ്ഹ, ജാഫര്‍, പള്ളി ഇമാം അബ്ദുര്‍ റഹ് മാന്‍, ഒ.എസ്.എ പ്രസിഡണ്ട് ഇസ്മായില്‍ മൗലവി, ഒ.സ്.എ. ജോയിന്‍ സെക്രട്ടറി മുഹമ്മദ് ഷഹനാദ് (Sana Spicy), ഒ.എസ്.എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ആരിഫ്, അന്‍സബ് റോസ, ഹഫീസ്, മുഹമ്മദ് റിഷാദ്, ഉനൈസ്, മന്‍സൂര്‍ തെരുവത്ത്, മുഹമ്മദ് യാസിന്‍ അറഫാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
യുപിയില്‍ സോണിയയും രാഹുലും പ്രചാരണത്തിനിറങ്ങില്ല
Keywords: Kasaragod, Kerala, Rank, Samastha, Gold Medal, OSA, Examination, Committee, Nuhmanul Haq.
Advertisement:
യുപിയില്‍ സോണിയയും രാഹുലും പ്രചാരണത്തിനിറങ്ങില്ല
Keywords: Kasaragod, Kerala, Rank, Samastha, Gold Medal, OSA, Examination, Committee, Nuhmanul Haq.
Advertisement: