കര്‍ണാടകയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് റാണിപുരം സ്വദേശി മരിച്ചു
Oct 18, 2016, 11:00 IST
പനത്തടി: (www.kasargodvartha.com 18/10/2016) കര്‍ണാടകയിലെ കുശാല്‍നഗര്‍ പെരിയപട്ടണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് റാണിപുരം സ്വദേശി മരിച്ചു. റാണിപുരം പന്തക്കാലിലെ തളികപ്പറമ്പില്‍ ജോസഫ് - മേരി ദമ്പതികളുടെ മകനും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറുമായ ആന്റോ ജോസഫ് (38) ആണ് മരിച്ചത്.
സഹോദരി ഭര്‍ത്താവ് വിനോദിനൊപ്പം റാണിപുരത്തു നിന്നും ബംഗളൂരുവിലേക്ക് ബൈക്കില്‍ പോകുന്ന വഴിക്കാണ് അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ ആന്റോ മരിച്ചു. നിസാര പരിക്കുകളോടെ വിനോദിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ: സോഫിയ പൊടിമറ്റത്തില്‍ (ജെറുസലേം). മകള്‍: ആന്‍സില മരിയ. സഹോദരങ്ങള്‍: മനോജ് (കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂള്‍, ബംഗളൂരു), ബിജു (ഹെഡ്മാസ്റ്റര്‍, സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍, പി ടി ചാക്കോ നഗര്‍ കുറ്റിയാടി), സി മിനി (മൂവാറ്റുപുഴ, ഷീന വിനോദ് (ബംഗളൂരു).
Also Read:
ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ സംഭരണശാലകള്‍ ലക്ഷ്യമിട്ട് പാക്ക് ചാരസംഘടന
Keywords : Karnataka, Accident, Death, Injured, Bike, Car, Ranipuram, Panathadi, Kanhangad, Kasaragod, Anto Joseph.