city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.­വൈ.­എ­സ് റം­സാന്‍ പ്രഭാ­ഷണ പ­ര­മ്പര തിങ്ക­ളാഴ്­ച മുതല്‍

എസ്.­വൈ.­എ­സ് റം­സാന്‍ പ്രഭാ­ഷണ പ­ര­മ്പര തിങ്ക­ളാഴ്­ച മുതല്‍
കാസര്‍കോട്: എസ്.­വൈ.­എ­സ് റം­സാന്‍ പ്രഭാ­ഷണ പ­ര­മ്പര തിങ്ക­ളാഴ്­ച മു­തല്‍ ന­ട­ക്കു­മെ­ന്ന് ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

എസ്.­വൈ.­എസ് സംസ്ഥാന വ്യാപ­ക­മായി ന­ട­ത്തി­വ­രുന്ന വിശുദ്ധ റമ­സാന്‍ ഖുര്‍­ആന്‍ ക്യാമ്പ­യിന്‍ ഭാഗ­മാ­യാണ് ജില്ലാ കമ്മ­റ്റിക്കു കീഴില്‍ ആ­ഗ­സ്റ്റ് ആ­റു മു­തല്‍ ഒമ്പത് വരെ കാസര്‍­കോ­ട്ട് പ്ര­ഭാ­ഷ­ണ പരമ്പര ന­ട­ത്തു­ന്ന­ത്. കാസര്‍കോട് പുതി­യ ബ­സ് സ്റ്റാന്‍­ഡിനു സമീപം പീബീസ് കോമ്പൗ­ണ്ടില്‍ പ്രത്യേകം സജ്ജ­മാ­ക്കുന്ന ബാബു റയ്യാന്‍ വേദി­യി­ലാണ് എല്ലാ ദിവ­സവും രാവിലെ 9.30 മുതല്‍ 12.30 വരെ പ്രഭാ­ഷ­ണം ന­ട­ക്കുക. ശനി­യാഴ്ച തുട­ങ്ങേണ്ട പ്രഭാ­ഷണം നിരോ­ധ­നാ­ജ്ഞ­കാ­ര­ണ­മാണ് ആറി­ലേക്കു മാറ്റി­യ­ത്.

പ്രമുഖ ഖുര്‍­ആന്‍ പണ്ഡി­തന്‍ കൂറ്റ­മ്പാറ അബ്ദു റഹ്മാന്‍ ദാരി­മി­യാണ് വിശുദ്ധ ഖുര്‍­ആ­നിലെ അവ­സാന അധ്യായം അന്നാസ് ആസ്പ­ദ­മാക്കി വിവിധ വിഷ­യങ്ങളില്‍ നാല് ദിവസം പ്രഭാ­ഷ­ണം നട­ത്തു­ന്നത്. എല്ലാ ദിവ­സവും ആത്മീയ നായ­ക­രുടെ ദുആ സദ­സ്സോ­ടെ­യാണ് പരി­പാടി സമാപി­ക്കു­ക. പ്രമുഖ വ്യക്തി­ത്വ­ങ്ങള്‍ ഓരോ ദിവ­സവും അതി­ഥി­യാ­യെ­ത്തും. വിവിധ പ്രസി­ദ്ധീ­ക­ര­ണ­ങ്ങ­ളുടെ പ്രകാ­ശനം നട­ക്കും. പരി­പാ­ടി­കള്‍ ആഗോള തല­ത്തില്‍ തല്‍സ­മയം കാണു­ന്ന­തിന് സംവി­ധാ­ന­ം ഒ­രു­ക്കി­യി­ട്ടു­ണ്ട്. 3,000 പേര്‍ക്ക് പ്രഭാ­ഷണം വീക്ഷി­ക്കാവുന്ന സൗക­ര്യ­ത്തോടെ കൂറ്റന്‍ പന്തല്‍ ഒരുക്കിയി­ട്ടു­ണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം പന്ത­ലൊ­രു­ക്കിയി­ട്ടു­ണ്ട്.

ഞായറാാ­ഴ്ച വൈകി­ട്ട് നാ­ലു മ­ണിക്ക് തള­ങ്കര മാലിക് ദീനാര്‍ മഖാ­മില്‍ നട­ക്കുന്ന സിയാ­റ­ത്തിന് സയ്യിദ് മുഹ­മ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നഗ­രി­യില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മുക്രി ഇബ്രാഹീം ഹാജി പതാക ഉയര്‍­ത്തും.

6 ന് തിങ്ക­ളാഴ്ച രാവിലെ 9 മണിക്ക് ബായാര്‍ മുജ­മ്മ­അ് ചെയര്‍മാന്‍ സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പി­ച്ചി­ക്കോയ തങ്ങള്‍ തുര്‍ക്ക­ളി­ഗെ പ്ര­ഭാഷണം ഉദ്ഘാ­ടനം ചെയ്യും. സയ്യിദ് മുഹ­മ്മദ് ഇബ്രഹീം അല്‍ ഐദ­റൂസി പ്രാര്‍ത്ഥന നട­ത്തും.
എസ്.­വൈ.­എസ് ജില്ലാ പ്രസി­ഡന്റ് പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യ­ക്ഷത വഹി­ക്കും. സഅ­ദിയ്യ സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌ലി­യാര്‍ മാണി­ക്കോ­ത്ത്, മുഹി­മ്മാത്ത് സെക്ര­ട്ടറി ബി.­എസ് അബ്ദു­ല്ല­ക്കുഞ്ഞി ഫൈസി, ബെള്ളി­പ്പാടി അബ്ദുല്ല മുസ്ലി­യാര്‍, മള്ഹര്‍ സെക്ര­ട്ടറി സയ്യിദ് ജലാ­ലു­ദ്ദീന്‍ തങ്ങള്‍, എസ്.­ജെ.എം ജില്ലാ പ്രസി­ഡന്റ് കൊല്ല­മ്പാടി അബ്ദുല്‍ ഖാദിര്‍ സഅ­ദി, എസ്.­എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആല­മ്പാ­ടി, എസ്.­വൈ.­എസ് ജില്ലാ സെക്ര­ട്ടറി സുലൈ­മാന്‍ കരി­വെ­ള്ളൂര്‍, എസ്.­എ­സ്.­എഫ് ജില്ലാ സെക്ര­ട്ടറി അബ്ദു റസാഖ് സഖാഫി കോട്ട­ക്കുന്ന് തുട­ങ്ങി­യ­വര്‍ പ്രസം­ഗി­ക്കും.

വ്യാപാരി വ്യവ­സായി ഏകോ­പന സമിതി ജില്ലാ പ്രസി­ഡന്റ് ശരീഫ് കുറ്റി­ക്കോല്‍ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളുടെ പ്ര­കാ­ശനം നിര്‍വ­ഹി­ക്കും. എന്‍.എ അബൂ­ബ­ക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, പി.എ അശ്‌റ­ഫ­ലി, അസീസ് കട­പ്പു­റം, ലണ്ടന്‍ മുഹ­മ്മദ് ഹാജി, മുല്ല­ച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കട­വ­ത്ത്, കുബ­ണൂര്‍ ഇബ്രാഹീം ഹാജി, സുബൈര്‍ പടുപ്പ് തുട­ങ്ങി­യ­വര്‍ ആ­ശം­സ അര്‍­പ്പി­ക്കും. ഏ­ഴ് മ­ണിക്ക് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളും എട്ടിനു സയ്യിദ് ശിഹാ­ബു­ദ്ദീന്‍ തങ്ങളും പ്രാര്‍ത്ഥ­നക്ക് നേതൃത്വം നല്‍­കും.

ആഗസ്റ്റ് 9 വ്യാഴാഴ്ച നട­ക്കുന്ന സമാ­പന പരി­പാ­ടി­യില്‍ സുന്നി വിദ്യാ­ഭ്യാസ ബോര്‍ഡ് ഉപാ­ധ്യ­ക്ഷന്‍ സയ്യിദ് കെ.സ് ആറ്റ­ക്കോയ തങ്ങള്‍ കുമ്പോല്‍, എസ്.­വൈ.­എസ് സംസ്ഥാന ഉപാ­ധ്യ­ക്ഷന്‍ സയ്യിദ് മുഹ­മ്മദ് ഉമ­റുല്‍ ഫാറൂഖ് അല്‍ ബുഖാ­രി, സമസ്ത കേന്ദ്ര മുശാ­വ­റാംഗം എം.­അ­ലി­ക്കുഞ്ഞി മുസ്‌ലി­യാര്‍ തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ക്കും.

ഈ വര്‍ഷം 10 കോടി രൂപ­യുടെ റിലീഫ് പ്രവര്‍ത്ത­ന­ങ്ങ­ളാണ് എസ്.­വൈ.­എ­സിനു കീഴില്‍ സംസ്ഥാ­നത്തു നടന്നു വരു­ന്ന­ത്. സംസ്ഥാന റിലീഫ് ഫണ്ടി­ലേക്ക് ആഗസ്റ്റ് 3 ന് യൂണി­റ്റു­ക­ളില്‍ നടന്ന ഫണ്ട് സമാ­ഹ­രണത്തില്‍ ആയി­ര­ങ്ങള്‍ പങ്കാ­ളി­ക­ളാ­യി. ജില്ലയില്‍ റമ­സാ­നില്‍ മാത്രം അര­ക്കോടി രൂപ­യുടെ റിലീഫ് നടന്നു വരു­ന്നു.

വാര്‍ത്താസ­മ്മേ­ള­നത്തില്‍ ബി.­എസ് അബ്ദു­ല്ല­ക്കുഞ്ഞി ഫൈസി പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദ­നി, ഹസ്ബു­ല്ലാഹ് തള­ങ്ക­ര, സി.എ അബ്ദുല്ല ചൂരി, ഹാജി അമീ­റലി ചൂരി, ജബ്ബാര്‍ ഹാജി നുള്ളി­പ്പാടി തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.

Keywords:  SYS, Press meet, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia