city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റംലത്തിന്റെ മരണത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല; മാതാവ് ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 23/12/2016) ബദിയടുക്ക അര്‍ത്തിപ്പള്ള ഹൗസിലെ പരേതനായ ഹംസ നഫീസ ദമ്പതികളുടെ മകള്‍ റംലത്തി(30) ന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ റംലത്തിന്റെ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി.

റംലത്ത് ആത്മഹത്യ ചെയ്തതല്ലെന്നുംഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും നഫീസ എസ് പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഒരുമാസം മുമ്പാണ് റംലത്തിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കടുത്ത ശാരീരികമാനസിക പീഡനങ്ങളാണ് റംലത്തിന്റെ മരണത്തിന് കാരണമെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

ബദിയടുക്ക പോലീസാണ് ഈ കേസില്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നത്. ഭര്‍ത്താവ് ബദിയടുക്ക കാടമനയിലെ അബൂബക്കറിനെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഇതിനുപുറമെ കേസ് ഒതുക്കാന്‍ പോലീസ് റംലത്തിന്റെ ഭര്‍ത്താവുമായി ഒത്തുകളിച്ചതായും റംലത്തിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

റംലത്തിന്റെ മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മരണത്തിനുമുമ്പ് റംലത്തിന് ക്രൂരമര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും മക്കളെ ജീവനെപ്പോലെ സ്‌നേഹിച്ചിരുന്ന റംലത്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ തറപ്പിച്ചുപറയുന്നു.

14 വര്‍ഷം മുമ്പാണ് ബദിയടുക്ക കാടമനയിലെ അബൂബക്കര്‍ റംലത്തിനെ വിവാഹം ചെയ്തത്. 25 പവന്‍ സ്വര്‍ണവും 40,000 രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നിട്ടും റംലത്തിനെ സ്ത്രീധനത്തിന്റേയും മറ്റും പേരില്‍ ഭര്‍തൃമാതാവ് ഉമ്മാലിയുമ്മയും ഭര്‍തൃസഹോദരി ബീവിയും പീഡിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് അബൂബക്കറിന് ബന്ധുവായ മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ഇവര്‍ ഫോണില്‍ സ്ഥിരമായി ബന്ധപ്പെടാറുണ്ടെന്നും ഇവരെ വിവാഹം കഴിക്കാന്‍ മാതാവും സഹോദരിയും നിര്‍ബന്ധിച്ചിരുന്നതായും നഫീസ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ അബൂബക്കറും റംലത്തും നല്ല സ്‌നേഹത്തിലായിരുന്നു ഇതിന് ശേഷം ചെര്‍ക്കള ബേര്‍ക്ക റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചു. ഇവിടെനിന്നാണ് ഭര്‍ത്താവിന്റെ പീഡനം തുടങ്ങിയത്.

വഴക്കിനിടയില്‍ റംലത്തിനെ കസേര കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നെല്ലിക്കുന്നിലും വാടകയ്ക്ക് താമസിച്ചു. ഒടുവിലാണ് സ്വന്തം വീടായ കാടമനയില്‍ താമസം ആരംഭിച്ചത്. റംലത്തിന്റെ സ്വര്‍ണവും പണവും നല്‍കി വീട് അബൂബക്കറിന്റെ പേരിലാക്കിയിരുന്നു.

രാവിലെ ആറുമണിക്ക് മകനെ മദ്രസയിലേക്ക് അയച്ച ശേഷമാണ് റംലത്തിന് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായത്. മരണത്തിനുമുമ്പ് റംലത്തിനെ ക്രൂരമായി മര്‍ദിച്ചിരുന്നതിന് ശരീരത്തിലുണ്ടായിരുന്ന ക്ഷതങ്ങള്‍ വലിയ തെളിവായിരുന്നു. എന്നിട്ടും പോലീസ് ഇതേക്കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ലെന്നാണ് ആരോപണം.

Related News:
റംലത്തിന്റെ മരണം: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു, ഭര്‍ത്താവിനെ ചോദ്യം ചെയ്തു

അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്‌തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ

യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു

റംലത്തിന്റെ മരണത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല; മാതാവ് ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി

Keywords:  Kasaragod, Police, Investigation, Complaint, Postmortem Report, Suicide, Gold, Cash, Pariyaram Medical College Hospital, Ramlath's death: complaint lodged.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia