city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്‌തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ

കാസര്‍കോട്: (www.kasargodvartha.com 30/11/2016) 'എന്റെ മകളെ അവര്‍ അവിടെ കൊല്ലാകൊലയാണ് ചെയ്തത്. ഞങ്ങളുമായി ബന്ധപ്പെടാതിരിക്കാന്‍ അവളുടെ ഫോണ്‍ ഒരാഴ്ചയായി സ്വിച്ച് ഓഫാക്കി. ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളുംചേര്‍ന്ന് എന്റെ മകള്‍ക്ക് അവിടെ ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്' ബുധനാഴ്ച രാവിലെ ബദിയടുക്ക കാടമനയില്‍
തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ റംലത്തി(30)ന്റെ ഉമ്മ നഫീസ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ വിതുമ്പിക്കൊണ്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.   www.kasargodvartha.com

14 വര്‍ഷം മുമ്പ് മകളെ ഭര്‍ത്താവ് ബദിയടുക്ക കാടമനയിലെ അബൂബക്കറിന് കൈപിടിച്ചുകൊടുക്കുമ്പോള്‍ 25 പവന്‍ സ്വര്‍ണവും 40,000 രൂപയും നല്‍കിയിരുന്നു. എന്നിട്ടും എന്റെ മകളെ സ്ത്രീധനത്തിന്റേയും മറ്റും പേരില്‍ ഭര്‍ത്താവിന്റെ ഉമ്മ ഉമ്മാലിയുമ്മയും ഭര്‍തൃസഹോദരി ബീവിയും കൊല്ലാകൊലചെയ്യുകയായിരുന്നു. ഭര്‍ത്താവ് അബൂബക്കറിന് ബന്ധുവായ മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ഇവര്‍ ഫോണില്‍ സ്ഥിരമായി ബന്ധപ്പെടാറുണ്ടെന്നും ഇവരെ വിവാഹം കഴിക്കാന്‍ മാതാവും സഹോദരിയും നിര്‍ബന്ധിച്ചിരുന്നതായും നഫീസ പറഞ്ഞു. മകളോട് കുട്ടികളേയുംകൂട്ടി വീട്ടില്‍നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചതിനാല്‍ കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് മകളെ അല്ലലൊന്നുമറിയിക്കാതെ വളര്‍ത്തിവലുതാക്കുകയും നല്ലനിലയില്‍ വിവാഹം കഴിച്ച് അയക്കുകയും ചെയ്തത്. എന്നിട്ടും തന്റെ മകള്‍ക്കുവന്ന ഈ ദുര്‍ഗതിയോര്‍ത്ത് വിലപിക്കുകയാണ് ഈ മാതാവ്.   www.kasargodvartha.com

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ നല്ല സ്‌നേഹത്തിലായിരുന്നു മകളും ഭര്‍ത്താവും. ഇതിന് ശേഷം ചെര്‍ക്കള ബേര്‍ക്ക റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചു. ഇവിടെനിന്നാണ് ഭര്‍ത്താവിന്റെ പീഡനം തുടങ്ങിയത്. കസേര കൊണ്ട് മകളെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് നെല്ലിക്കുന്നിലും വാടകയ്ക്ക് താമസിച്ചു. ഒടുവിലാണ് സ്വന്തം വീടായ കാടമനയില്‍ താമസം ആരംഭിച്ചത്. മകളുടെ പൊന്നും പണവും നല്‍കി വീട് അബൂബക്കറിന്റെ പേരിലാക്കിയിരുന്നു. അതേസമയം ഭര്‍തൃസഹോദരി ബീവി ഭര്‍ത്താവുമൊത്ത് ബോവിക്കാനത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്.   www.kasargodvartha.com

ബീവിക്കുള്ള വിഹിതമെല്ലാം അവരുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ അബൂബക്കറിന്റെ പേരിലുള്ള വീട് സഹോദരിക്ക് നല്‍കാന്‍ പലതവണ ഭര്‍ത്താവിനോട് മാതാവും സഹോദരിയും നിര്‍ബന്ധിച്ചിരുന്നു. ഇതിനായി ബന്ധത്തിലുള്ള മറ്റൊരു കുട്ടിയെ അബൂബക്കറിനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. മാതാവിന്റേയും സഹോദരിയുടേയും കുത്തുവാക്കുകള്‍കേട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ തന്റെ മകള്‍ ഇതുവരെ പിടിച്ചുനില്‍ക്കുകയായിരുന്നു.    www.kasargodvartha.com

ഒരാഴ്ചയിലധികമായി മകളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വെച്ചിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മാതാവിനെ വിളിച്ചപ്പോള്‍ ഫോണ്‍ മകള്‍ക്കു കൊടുക്കാനും തയ്യാറായില്ല. ഭര്‍ത്താവ് ഫോണ്‍ എടുക്കാറില്ല. മകളെ കിട്ടാത്തതിന്റെ ആധിയില്‍ താന്‍ ചൊവ്വാഴ്ച രാവിലെ കാടമനയിലുള്ള മകളെ കാണാനെത്തിയിരുന്നു. അവള്‍ ഒരു ദുഃഖവും തന്നെ അറിയിച്ചില്ല. സ്വന്തം വീട്ടില്‍വന്ന് നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അവിടെവന്ന് നില്‍ക്കുന്നത് തനിക്കും ഭര്‍ത്താവിനും മാനക്കേടാണെന്നു പറഞ്ഞ് റംലത്ത് ഒഴിഞ്ഞുമാറുകയായിരുന്നു. അവളുടെ മുഖംകണ്ടപ്പോള്‍ തന്നെ തനിക്ക് കാര്യങ്ങളെല്ലാം മനസ്സിലായിരുന്നു.

വിങ്ങുന്ന മനസുമായി കഴിയുന്ന അവളോ്ട് കാരണം ചോദിച്ചപ്പോള്‍ ഒരാഴ്ച്ചയായി മിക്‌സി കേടായി കിടക്കുകയാണെന്നും രാവിലെ കീവയറുവേദനയെതുടര്‍ന്ന് അമ്മിക്കല്ലില്‍ അരി കടഞ്ഞ് ദോശയുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ ഉപ്പുമാവാണ് ഉണ്ടാക്കിയതെന്നും എന്നാല്‍ ഭര്‍തൃമാതാവ് അതുകഴിക്കാന്‍ തയ്യാറായില്ലെന്നും പറഞ്ഞു. ഇതിന്റെ പേരില്‍ ഭര്‍ത്താവ് ഒരുപാട് തന്നെ വഴക്കുപറയുകയും അടിക്കുകയും ചെയ്തിരുന്നതായും റംലത്ത് അറിയിച്ചു. ഇതിന് ശേഷം മാതാവ് മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയി. വഴക്കുണ്ടാക്കിയ ഭര്‍ത്താവ് വീട്ടില്‍നിന്നും പിന്നാലെ ഇറങ്ങിപ്പോവുകയും ചെയ്തുവെന്ന് റംല തന്നോട് പറഞ്ഞുവെന്ന് നഫീസ വ്യക്തമാക്കി.   www.kasargodvartha.com

രാത്രി എട്ട് മണിവരെ മകള്‍ക്കൊപ്പംകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നേരത്ത് മൂന്ന്് പേരക്കുട്ടികളും നാളെകഴിഞ്ഞ് പോകാമെന്ന് കരഞ്ഞുകൊണ്ട തന്നോട്് പറഞ്ഞു. എന്നാല്‍ തനിക്ക് അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഒമ്പത് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയ തനിക്ക് പിന്നീട് രാവിലെ കേട്ടത്് മകളുടെ മരണവാര്‍ത്തയായിരുന്നുവെന്ന് ഹൃദയം തകര്‍ന്നുകൊണ്ട് നഫീസ പറഞ്ഞു. ഭര്‍ത്താവിനെ ഇത്രയേറെ സ്‌നേഹിച്ച തന്റെ മകള്‍ക്ക് നേരിടേണ്ടുവന്ന ഈ ദുരന്തം താങ്ങാവുന്നതിലും അപ്പുറമാണെന്ന് നഫീസ പറഞ്ഞു. ഒരു മകനും മകളുമാത്രമായിരുന്നു തനിക്കുണ്ടായിരുന്നത് അവളിപ്പോള്‍ പോയി. പറക്കമുറ്റാത്ത അവളുടെ മൂന്ന് കുഞ്ഞുങ്ങളെ താന്‍ എങ്ങനെ വളര്‍ത്തുമെന്ന നഫീസയുടെ ചോദ്യത്തിന് മുമ്പില്‍ കണ്ടുനിന്നവര്‍ക്കുപോലും ഉത്തരമില്ലായിരുന്നു.    www.kasargodvartha.com

രാവിലെ ആറുമണിക്ക് മകനെ മദ്രസയിലേക്ക് അയച്ച ശേഷമാണ് റംലത്തിന് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായത്. തന്റെ മകളുടെ മരണത്തിനുത്തരവാദികളായ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മാതാവ് നഫീസയും ഓട്ടോ ഡ്രൈവറായ സഹോദരന്‍ അബ്ദുല്ലയും പറഞ്ഞു.    www.kasargodvartha.com

വീഡിയോ കാണാം

Related News:
യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു

അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്‌തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ
അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്‌തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ

അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്‌തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ

അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്‌തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ

അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്‌തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ





Keywords:  Kasarag od, Kerala, Death, suicide, Police, Investigation, husband, Family, Molestation, Ramla's death: allegation against husband and family

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia