രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പ്രയാണമാരംഭിച്ചു; ബി ജെ പിയെയും സി പി എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് എ കെ ആന്റണി
Nov 1, 2017, 20:45 IST
ഉപ്പള: (www.kasargodvartha.com 01/11/2017) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കാസര്‍കോട് ഉപ്പളയില്‍ നിന്നും പ്രയാണമാരംഭിച്ചു. ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ച് ശേഷം യു ഡി എഫ് കക്ഷികളുടെ പതാക കൈമാറി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പടയൊരുക്കം ഉദ്ഘാടനം ചെയ്തു.
കേന്ദ്രത്തില്‍ ബി ജെ പിക്കെതിരായ വിശാല ഐക്യനിരക്ക് തുരങ്കം വെച്ചത് സി പി എം കേന്ദ്ര നേതൃത്വമാണെന്ന് ആന്റണി തുറന്നടിച്ചു. ബി ജെ പിയുടെ ദുര്‍ഭരണത്തിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പോലും പങ്കെടുക്കാതെ മാറി നിന്ന് സി പി എം തുരങ്കം വെക്കുകയായിരുന്നു. സി പി ഐ നേതൃത്വം പോലും പങ്കെടുത്ത യോഗത്തില്‍ നിന്ന് സി പി എം വിട്ടു നിന്നത് ബി ജെ പിക്കെതിരായി ഐക്യനിര ഉണ്ടാവരുതെന്ന് കരുതി തന്നെയാണ്.
കേരളത്തില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്റിലെത്തിയാല്‍ അത് ബി ജെ പിക്ക് ദോഷകരമാണ്. അതിന് കേരളത്തില്‍ സി പി എമ്മിനെ സഹായിക്കുകയെന്നത് ബി ജെ പിയും കേന്ദ്രത്തില്‍ ബി ജെ പിയെ സഹായിക്കുകയെന്നത് സി പി എമ്മും നയമാക്കിയിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. പാചക വാതക വില വര്‍ധിപ്പിച്ചത് കേരള പിറവി ദിനമാചരിക്കുന്ന മലയാളികള്‍ക്കുള്ള മോഡി സര്‍ക്കാരിന്റെ സമ്മാനമാണെന്ന് ആന്റണി പരിഹസിച്ചു.
Related News: കേന്ദ്രത്തില്‍ ബി ജെ പിക്കെതിരായ വിശാല ഐക്യനിരക്ക് തുരങ്കം വെച്ചത് സി പി എം: എ കെ ആന്റണി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Uppala, Kasaragod, Inauguration, Congress, Ramesh-Chennithala, News, CPM, BJP, AK Antony, Padayorukkam.