city-gold-ad-for-blogger

രമേശ് ചെന്നിത്തല ചെര്‍ക്കളം അബ്ദുല്ലയെ വീട്ടില്‍ സന്ദര്‍ശിച്ചു

രമേശ് ചെന്നിത്തല ചെര്‍ക്കളം അബ്ദുല്ലയെ വീട്ടില്‍ സന്ദര്‍ശിച്ചു
കാസര്‍കോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വീട്ടില്‍ സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു, പി. ഗംഗാധരന്‍ നായര്‍, അഡ്വ സി. കെ ശ്രീധരന്‍, അഡ്വ. എം.സി ജോസ്, പി. എ അഷ്‌റഫലി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല ചെര്‍ക്കളത്തിന്റെ വീട്ടിലെത്തിയത്.

20 മിനുറ്റോളം ചെന്നിത്തല ചെര്‍ക്കളത്തിന്റെ വീട്ടില്‍ ചിലവളിച്ചു. ചെര്‍ക്കളത്തോട് സുഖ വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. ചികിത്സയുടെ ഭാഗമായി മറ്റന്നാള്‍ വീണ്ടും ബാംഗഌരിലെ ഹൃദയാലയത്തിലെത്തി ചികിത്സ തുടരേണ്ടതുണ്ടെന്ന് ചെര്‍ക്കളം ചെന്നിത്തലയോട് പറഞ്ഞു. എല്ലാ ആരോഗ്യസൗഭാഗ്യങ്ങളും നേര്‍ന്നാണ് ചെന്നിത്തല മടങ്ങിയത്.


Keywords:  Kasaragod, Ramesh-Chennithala, Cherkalam Abdulla, KPCC-president, Muslim-league

Ramesh-Chennithala visits   Cherkalam Abdulla  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia