city-gold-ad-for-blogger

ദുരന്തങ്ങള്‍ നടക്കുമ്പോള്‍ പോലും എല്‍ ഡി എഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.04.2016) ദുരന്തങ്ങളില്‍ പോലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന എല്‍ ഡി എഫ് ശീലം കേരള ജനതയ്ക്ക് അപമാനമായി മാറിയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൃക്കരിപ്പൂരില്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ നടുക്കിയ കൊല്ലത്തെ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി സി പി എം നേതാക്കള്‍ നടത്തിയ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പാക്കി വരുന്ന സി പി എം സി ബി ഐ അറസ്റ്റ് ചെയ്ത കാരായിമാരെ ആര്‍ഭാട പൂര്‍വം തോളിലേറ്റി നടന്നത് ആ പാര്‍ട്ടിയുടെ നയം വ്യക്തമാക്കുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്കും മത്സരിപ്പിക്കുകയും സ്ഥാനമേറ്റെടുത്ത് ദിവസങ്ങള്‍ക്കകം രാജി വെക്കേണ്ടിയും വന്നു.

സി പി എമ്മിന്റെ അക്രമ ഫോര്‍മുല ബി ജെ പിയും ഏറ്റെടുത്തു നടപ്പാക്കുകയാണ് ഇപ്പോള്‍. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇവര്‍.  നരേന്ദ്ര മോഡിയുടെ വര്‍ഗീയ നയത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയാണ് യു ഡി എഫ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയില്‍ ഇത്തവണ മുഴുവന്‍ സീറ്റിലും യു ഡി എഫ് വിജയം നേടുമെന്നും 200 കോടി രൂപയുടെ പാക്കേജ് ജില്ലക്കനുവദിച്ച യു ഡി എഫ് സര്‍ക്കാരിനെ ജനങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി കെ പി ഹമീദലി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി പ്രസിഡണ്ട് അഡ്വ സി കെ ശ്രീധരന്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം കെ വെളുത്തമ്പു, ജനതാദള്‍ (യു) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് പി കോരന്‍ മാസ്റ്റര്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ഷംസുദ്ദീന്‍ ഹാജി, കേരള കോണ്‍ഗ്രസ് നേതാവ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ടി വി ബാലകൃഷ്ണന്‍, എം ടി പി കരീം, പി കെ രഘുനാഥ്, സി എ കരീം ചന്തേര, വി കെ ബാവ, അഡ്വ കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, കെ പി പ്രകാശന്‍, മാമുനി വിജയന്‍, പി കുഞ്ഞിക്കണ്ണന്‍, എം രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ദുരന്തങ്ങള്‍ നടക്കുമ്പോള്‍ പോലും എല്‍ ഡി എഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

Keywords:  Trikaripur, LDF, UDF, Election 2016, Ramesh-Chennithala, Inauguration, CPM, BJP, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia