city-gold-ad-for-blogger

മജ്‌ലിസുന്നൂര്‍ റംസാന്‍ പ്രഭാഷണവും ഹജ്ജ് ഉംറ ക്ളാസും ശ്രദ്ധേയമായി

കാസര്‍കോട്: (www.kasargodvartha.com 25.06.2014) നെല്ലിക്കട്ട അല്‍ നൂര്‍ ഇസ്ലാമിക് അക്കാദമിയും ചെമ്പരിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും സംയുക്തമായി സംഘടിപ്പിച്ച
മജ്‌ലിസുന്നൂര്‍ റംസാന്‍ പ്രഭാഷണവും ഹജ്ജ് ഉംറ ക്ളാസും ശ്രദ്ധേയമായി. ബുധനാഴ്ച മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അല്‍ നൂര്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.

ഹാഫിസ് അനസ് മൗലവി കണ്ണൂര്‍ റംസാന്‍ പ്രഭാഷണം നടത്തി. അല്‍നൂര്‍ ഗോട്ട് ഫാം ഷെയര്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കൂളിയാടിന് നല്‍കി നിര്‍വ്വഹിച്ചു. ഡി.പി.സി ചെയര്‍മാന്‍ എ. അബ്ദുര്‍ റഹ്മാന്‍, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ ഹജ്ജ് ഉംറ ക്ളാസിന് മംഗലാപുരം നൂര്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് മൗലവി നേതൃത്വം നല്‍കി. മസ്ജിദ് ഹസനത്തുൽ ജാരിയ ഖത്തീബ് അത്തീഖ് റഹ്മാന്‍ ഫൈസി, ചെമ്മനാട് ജുമാമസ്ജിദ് ഖത്തീബ് ഹുസൈന്‍ സഖാഫി കാമിലീ തുടങ്ങിയവര്‍ സംബന്ധിച്ചു. അല്‍നൂര്‍ ഫാം കോ-ഓഡിനേറ്റര്‍ മൂസാ ബി. ചെര്‍ക്കള സ്വാഗതവും ഖാസിം ദാരിമി നന്ദിയും പറഞ്ഞു.

മജ്‌ലിസുന്നൂര്‍ റംസാന്‍ പ്രഭാഷണവും ഹജ്ജ് ഉംറ ക്ളാസും ശ്രദ്ധേയമായി
മജ്‌ലിസുന്നൂര്‍ റംസാന്‍ പ്രഭാഷണവും ഹജ്ജ് ഉംറ ക്ളാസും ശ്രദ്ധേയമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചീഫ് സെക്രട്ടറിക്ക് പാര്‍ക്കാന്‍ തലസ്ഥാനത്ത് ഉയരുന്നത് രണ്ടുകോടിയുടെ ഔദ്യോഗിക വസതി

Keywords: Kasaragod, T.E Abdulla, Inauguration, Hajj camp, Hajj-class, Training Class, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia