Event | ഭാരതീയ വിചാര കേന്ദ്രം രാമായണ മനന സത്രം സംഘടിപ്പിച്ചു
രാമായണ മനന സത്രം വിജയകരം, പ്രമുഖരുടെ പ്രഭാഷണങ്ങൾ, ആധ്യാത്മിക ചർച്ചകൾ
കാഞ്ഞങ്ങാട്:(KasaragodVartha) ഭാരതീയ വിചാര കേന്ദ്രം കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന രാമായണ മനന സത്രം മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു.
ആലപ്പടപ്പ് അവധൂതാ ശ്രമം ഗുഹാക്ഷേത്രം സാധു വിനോദ് ജി സത്രം ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡണ്ട് മുരളീധരൻ പാലമംഗലം അദ്ധ്യക്ഷത വഹിച്ചു.
സത്രത്തിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു. 'രാമായണത്തിലെ ആഗോള രാഷ്ട്രീയം' എന്ന വിഷയത്തിൽ ഭാഗവത ചര്യനും സാമൂഹ്യ പ്രവർത്തകനുമായ കാനപ്രം ഈശ്വരൻ, 'രാമായണത്തിലെ സ്ത്രീ - പുരുഷ ബന്ധങ്ങൾ' എന്ന വിഷയത്തിൽ ആധ്യാത്മിക പ്രഭാഷകനും, എഴുത്തുകാരനുമായ അഡ്വ: വി.എം.കൃഷ്ണകുമാർ, 'രാമായണത്തിലെ സാമൂഹ്യ സമരസത' എന്ന വിഷയത്തിൽ എഴുത്തുകാരനും, പ്രഭാഷകനുമായ പ്രശാന്ത് ബാബു കൈതപ്രം എന്നിവർ വിഷയാവതരണം നടത്തി.
ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി ഡോ: ശിവപ്രസാദ് കെ.ഐ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് രാജീവ് സി.പി. നന്ദിയും പറഞ്ഞു.