രാമകൃഷ്ണമൂല്യ വധം: ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
Jun 6, 2017, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2017) വ്യാപാരിയായ മണ്ടേക്കാപ്പിലെ രാമകൃഷ്ണ മൂല്യയെ കടയില്‍ കയറി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കുമ്പള സി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സമരം ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
പ്രതികള്‍ നല്‍കിയ മൊഴികള്‍ പോലും മാറ്റി മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന പോലീസിന്റെ കണ്ടുപിടുത്തത്തില്‍ സംശയമുണ്ടെന്ന് ശ്രീകാന്ത് ആരോപിച്ചു. കേസിലെ പ്രതികളെ പിടികൂടിയെന്നല്ലാതെ തുടര്‍ അന്വേഷണത്തില്‍ പോലീസിന് താത്പര്യമില്ല. പ്രതികള്‍ക്ക് കേസ് നടത്താനാവശ്യമായി ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ച് ഉന്നത തല പോലീസ് അന്വേഷണം നടത്തണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
രാവിലെ 11 മണിക്ക് ആരംഭിച്ച സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അറുന്നൂറുപേര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, BJP, March, Police, Murder, Ramakrishna moolya murder: BJP march conducted to CI office