സിംസാറുല്‍ ഹഖ് ഹുദവിയുടെ റമദാന്‍ പ്രഭാഷണം ശനിയാഴ്ച ഉളുവാറില്‍
Jun 25, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2015) പ്രമുഖ പ്രഭാഷകനും അബുദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്ലാമിക് മേധാവിയുമായ സിംസാറുല്‍ ഹഖ് ഹുദവിയുടെ റമദാന്‍ പ്രഭാഷണം ശനിയാഴ്ച കുമ്പള ഉളുവാര്‍ പി.എ അറബി നഗറില്‍ നടക്കും. ഉളുവാര്‍ എസ്.വൈ.എസ്്, എസ്.കെ.എസ്.എസ്.എഫ് ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി.
Keywords : Kasaragod, Kerala, Uluvar, Press meet, Ramadan speech at Uluwar, Simsarul Haq Hudavi, Butterfly.
ശനിയാഴ്ച വൈകിട്ട് കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹ്മദ് മൗലവി റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ എം.എ ഖാസിം മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ.പി.എസ് ആറ്റുകോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയാകും.
മുഹമ്മദ് ശമിം തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, താജുദ്ദീന്‍ ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിക്കും. അയ്യായിരത്തോളം ആളുകള്‍ക്ക് ഇരിക്കാനുള്ള പന്തലൊരിക്കിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.
പി.എ. അറബി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാലിന് പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുബൈര്‍ നിസാമി, കെ.ബി. അബൂബക്കര്‍, പി.എ. അബ്ദുല്‍ ഖാദര്‍ ഉളുവാര്‍, ഹുസൈന്‍ ഉളുവാര്‍, അബ്ദുല്ല മൗലവി പേരാല്‍, നവാസ് ദാരിമി, യു.എ ഹസൈനാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, Uluvar, Press meet, Ramadan speech at Uluwar, Simsarul Haq Hudavi, Butterfly.