city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

1,500 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി പ്രവാസി വ്യവസായിയുടെ റിലീഫ്

മുള്ളേരിയ: (www.kasargodvartha.com 28/06/2015) 40 ഓളം മുസ്ലിം മഹല്ലുകള്‍ക്ക് കീഴിലെ പാവപ്പെട്ട 1,500 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി പ്രവാസി വ്യവസായിയുടെ റിലീഫ്. ബെള്ളൂര്‍ പള്ളപ്പാടി സ്വദേശി എം.എ. ഇബ്രാഹിം എന്ന മതുക്കം ഇബ്രാഹിം നടത്തുന്ന കാരുണ്യ പ്രവര്‍ത്തനം പുതിയ തലമുറയ്ക്ക്് മാതൃകയാവുകയാണ്. സ്വന്തം സമുദായത്തില്‍ മാത്രമല്ല നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ഹൈന്ദവ കുടുംബങ്ങള്‍ക്കും ഇബ്രാഹിം സഹായമെത്തിക്കാറുണ്ട്. ഓണത്തിനും മറ്റ് ആഘോഷ ദിവസങ്ങളിലും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇബ്രാഹിം മുന്നിലുണ്ടാകും. കഴിഞ്ഞ ഏഴുവര്‍ഷമായി ഇബ്രാഹിം റമദാനില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം നടത്തി വരുന്നു.

നാട്ടിലും വിദേശത്തുമായി നിരവധി വ്യാപാര സംരംഭങ്ങള്‍ നടത്തുന്ന ഇദ്ദേഹം മതുക്കം ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് എല്ലാവര്‍ക്കും സഹായം എത്തിക്കുന്നത്. 40 ഓളം ജമാഅത്ത് കമ്മിറ്റികള്‍ നല്‍കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.

ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് പ്രവര്‍ത്തനം കഴിഞ്ഞ ദിവസം മതുക്കം ഹൗസില്‍ കാനക്കോട് മേഖലാ ഖാസി മുഹമ്മദ് മദനിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടനം നടന്നത്. അപരനെ സഹോദരനായി കാണുമ്പോള്‍ മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളൂവെന്നും മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും മനസിലാക്കി അവരെ സഹായിക്കുന്നത് പുണ്യമാണെന്നുമുള്ള വിശ്വാസം അദ്ദേഹത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നു.

ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം ട്രഷററായിരുന്ന എം.എ. ഇബ്രാഹിം ഇപ്പോള്‍ ഖത്തര്‍ കെ.എം.സി.സി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

1,500 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി പ്രവാസി വ്യവസായിയുടെ റിലീഫ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mulleria, Kasaragod, Kerala, Ramadan, Natives, Qatar KMCC, M.A. Ibrahim, 

1,500 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി പ്രവാസി വ്യവസായിയുടെ റിലീഫ്


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia