ബായാറില്‍ റമളാന്‍ പ്രാര്‍ഥനാ സമ്മേളത്തിന്ന് തുടക്കമായി
Aug 8, 2012, 18:48 IST
നാല് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിന്റേ ഭാഗമായി സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ അല്‍ ബുഖാരിയുടെ റമളാന്‍ പ്രഭാഷണം എം.അലിക്കുഞ്ഞി മുസ്ലിയാര് ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ സി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു, മുഹമ്മദ് സഖാഫി.പാത്തൂര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്, മോണു ഹാജി ബായാര്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, അബൂബക്കര്‍ തമാമ്, ഇബ്രാഹിം ഹാജി, ബശീര്‍ ഹാജി ബായാര്‍, നാസര്‍ മാസ്റ്റര്‍, ഹകീം മദനി, ബശീര്‍ മാസ്റ്റര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, റസാഖ് മദനി, അബ്ദുല്‍ റഹ്മാന് ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മതപഠന വേദിയില്‍ അസ്സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധീനഗര്‍ അധ്യക്ഷത വഹിക്കും. ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസിഉല്‍ഘാടനം ചെയ്യും. പ്രഗല്ഭ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും.
Keywords: Ramsan, Ponnankalam, Bayar, Kasargod