റമദാന് നന്മ - അബ്ദുല്‍ റസാഖ് (റോസ്സി റൊമാനി)
Jul 4, 2015, 19:51 IST
(www.kasargodvartha.com 04/07/2015) റമദാന് തിരിച്ചറിവാണ്. സ്വാര്‍ത്ഥതയില്‍ അഭിരമിച്ച് സുഖങ്ങളില്‍ ആറാടി ജീവിക്കുന്ന ആധുനിക മനുഷ്യന് വിശപ്പ് എന്ന ഭയാനകമായ അവസ്ഥയെക്കുറിച്ച് ഓര്‍മപ്പെടുത്തി സഹജീവികളുടെ നൊമ്പരം ബോധ്യപ്പെടുത്തുന്ന മാസം, മനുഷ്യന്റെ ജീവിത ലക്ഷ്യം ഓര്‍മപ്പെടുത്തി അവനെ സംസ്ക്കരിച്ചെടുക്കുന്ന മാസം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്തി അവനെ കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം നയിക്കുന്നതിനുള്ള പരിശീലനമാണ് ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനം.
Keywords : Kasaragod, Kerala, Ramadan Message 2105, Abdul Razak Rossi Romani, Ramadan Nanma 2015- Abdul Razak Rossi Romani.