റമദാന്‍ സന്ദേശം - യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍
Jun 26, 2015, 16:00 IST
(www.kasargodvartha.com 26/06/2015) ഇസ്ലാം എന്നത് സര്‍വ്വവും അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിത ശൈലിയാണ്. ഈ ലോകത്ത് തനിക്കൊന്നും സ്വന്തമായി ഇല്ലെന്ന ബോധ്യത്തോടെ തന്റെ ജീവിതവും സമ്പത്തും സകല വിഭവങ്ങളും അല്ലാഹുവിന്റേതാണെന്ന് വിശ്വസിച്ച് അതൊക്കെ ദൈവ വഴിയില്‍ ചിലവഴിക്കാന്‍ ഒട്ടും വൈമനസ്യം കാണിക്കാത്തവനാണ് യഥാര്‍ത്ഥ വിശ്വാസി. തന്റെ സമ്പത്തിന് അതില്ലാത്തവനും അര്‍ഹനാണെന്നുള്ള ബോധ്യത്തോടെ അവരെ സഹായിക്കാനുള്ള മനസ്സാണ് റമദാന്‍ സമ്മാനിക്കുന്നത്. ദാന ധര്‍മങ്ങളിലൂടെ പരിപൂര്‍ണമായ പുണ്യം നേടാന്‍ നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം.
Keywords : Kasaragod, Kerala, Ramadan Message 2015, UM Abdul Rahman Musliyar.