റമദാന്‍ സന്ദേശം - ടി.ഇ അബ്ദുല്ല
Jun 27, 2015, 18:28 IST
(www.kasargodvartha.com 27/06/2015) വ്രതം ത്യാഗമാണ്. സര്‍വവും ദൈവത്തിന് സമര്‍പ്പിച്ച് ഹൃദയം കൊണ്ടുള്ള വണക്കമാണത്. അവിടെ പ്രകടനങ്ങള്‍ക്കോ കൊട്ടിഘോഷങ്ങള്‍ക്കോ സ്ഥാനമില്ല. പ്രകടനപരതയിലൂടെ ആളുകളെ കാണിക്കാന്‍ വേണ്ടിയുള്ള ആരാധന അല്ലാഹുവിന് പങ്ക് ചേര്‍ക്കുന്നതിന് തുല്യമാണ്. ഭക്തിയുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ് വ്രതം. അത് ദൈവവും അടിമയും തമ്മിലുള്ള രഹസ്യ ഉടമ്പടിയാണ്. ഭക്തിയിലൂടെ ഹൃദയം സംസ്‌കരിച്ച് മനുഷ്യനെ ആകെ സ്ഫുടീകരിക്കുകയാണ് റമദാന്‍. ഇതിലൂടെ കൈവരിച്ച ഹൃദയശോഭയിലൂടെ മനുഷ്യന്‍ പുതിയ ഔന്നത്യം കൈവരിക്കുന്നു.
Keywords : Kasaragod, Kerala, T.E Abdulla, Municipality, Chairman, Ramadan Message 2015.