റമദാന്‍ സന്ദേശം - ഖാസി ത്വാഖ അഹ്മദ് അല്‍ അസ്ഹരി
Jun 25, 2015, 22:20 IST
(www.kasargodvartha.com 25/06/2015) വിശുദ്ധ റമദാനെ കുറിച്ച് അല്ലാഹു തന്നെ നല്‍കുന്ന സൂചന അവനിലേക്കുള്ള സൂക്ഷ്മത നാം അഭ്യസിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന തരത്തിലാണ്. അത് കൊണ്ട് തന്നെ റമദാനിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊണ്ട് അതിലൂടെ ആത്മീയത കൈവരിക്കണം. ഓരോ റമദാന്‍ വന്നു പോകുമ്പോഴും അതില്‍ നിന്നും ഒരു ബിരുദം കരസ്ഥമാക്കിയത് പോലുള്ള അവസ്ഥ ഓരോ വര്‍ഷവും ഉണ്ടാകണം. അതിനനുസരിച്ച് നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യണം. അതിനു നാഥന്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ (ആമീന്‍)
Keywords : Kasaragod, Kerala, Ramadan Message, Qazi Thwaka Ahmed Moulavi, Ramadan message 2015: Qazi Thwaka Ahmed Moulavi.