Mystery | റമദാനിലെ ആവശ്യത്തിനായി പുസ്തക കടയിൽ നിന്നും വാങ്ങിയ 50 കവറിനകത്തും കറൻസികൾ; അത്ഭുതപ്പെട്ട് യുവതി

● മേൽപറമ്പിലെ എഫ് ആർ ഫസലിന്റെ ഭാര്യ ഫാത്വിമയാണ് കവറുകൾ വാങ്ങിയത്.
● പഴയ ബസ് സ്റ്റാൻഡിലെ സിറ്റി ബുക്സ് കടയിൽ നിന്നാണ് കവറുകൾ വാങ്ങിയത്.
● 500 രൂപയാണ് ലഭിച്ചത്.
● ഇത് എങ്ങനെ സംഭവിച്ചു എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കാസർകോട്: (KasargodVartha) റമദാനിലെ ആവശ്യത്തിനായി പുസ്തക കടയിൽ നിന്നും വാങ്ങിയ 50 കവറിനകത്തും കറൻസികൾ കണ്ട് അത്ഭുതപ്പെട്ട് യുവതി. മേൽപറമ്പിലെ എഫ് ആർ ഫസലിൻ്റെ ഭാര്യ ഫാത്വിമ വാങ്ങിയ കവറുകളിലെല്ലാമാണ് പുത്തൻ 10 രൂപയുടെ നോടുകൾ കണ്ടെത്തിയത്.
പിറ്റേ ദിവസം ഫസൽ പഴയ ബസ് സ്റ്റാൻഡിലെ സിറ്റി ബുക്സ് പുസ്തക കടയിലെത്തി അന്വേഷിച്ചപ്പോർ കടയുടമയ്ക്കും എങ്ങനെയാണ് നോടുകൾ വന്നതെന്ന കാര്യം അറിയില്ലെന്നായിരുന്നു മറുപടി നൽകിയത്. വിശ്വാസ പ്രകാരം ആരിൽ നിന്നും അവർ അറിയാതെ ഒരു രൂപ പോലും സ്വീകരിക്കാൻ പാടില്ലെന്നത് കൊണ്ട് കവറിൽ നിന്നെല്ലാം കിട്ടിയ നോടുകളെല്ലാം കടയുടമയെതന്നെ തിരിച്ചേൽപ്പിച്ചതായി ഫസൽ പറഞ്ഞു.
500 രൂപയാണ് ഏൽപ്പിച്ചതെന്നും ഫസൽ വ്യക്തമാക്കി. വിൽക്കാൻ വെച്ച കവറിനകത്ത് അതിൻ്റെ വിലയേക്കാൾ കൂടുതലുള്ള കറൻസികൾ എങ്ങനെ വന്നുവെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Woman in Kasaragod found currency notes inside 50 covers she bought from a bookstore for Ramadan needs. The woman and her husband returned the money to the shop owner as it was against their beliefs to keep money without knowing its origin. The source of the money remains unknown.
#Kasaragod, #Ramadan, #Mystery, #Currency, #GoodDeed, #Bookstore