city-gold-ad-for-blogger

മുന്‍ പ്രധാനമന്ത്രിമാരുടെ പേരിലെ സാമ്യം; ഉണ്ണിത്താനോട് കുമ്പോല്‍ അലി തങ്ങള്‍ പറഞ്ഞ വാക്ക് വൈറലാകുന്നു

കുമ്പള: (www.kasargodvartha.com 12.04.2019) മുന്‍ പ്രധാനമന്ത്രിമാരുടെ പേരിലെ സാമ്യം താരതമ്യം ചെയ്ത് ഉണ്ണിത്താനോട് കുമ്പോല്‍ അലി തങ്ങള്‍ പറഞ്ഞ വാക്ക് വൈറലാകുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുമ്പോല്‍ കെ എസ് അലി തങ്ങളെ കാണാനെത്തിയപ്പോഴാണ് കുമ്പോല്‍ തങ്ങള്‍ വിജയാശംസകള്‍ നേര്‍ന്നത്.
മുന്‍ പ്രധാനമന്ത്രിമാരുടെ പേരിലെ സാമ്യം; ഉണ്ണിത്താനോട് കുമ്പോല്‍ അലി തങ്ങള്‍ പറഞ്ഞ വാക്ക് വൈറലാകുന്നു

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരിനൊപ്പം ഇന്ത്യയുടെ രണ്ട് മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും മന്‍മോഹന്‍ സിംഗിന്റെയും പേര് ഉള്ളതാണെന്നും രാജീവ് ഗാന്ധിയുടെ പേരിലെ രാജ് എന്നും മന്‍മോഹന്‍ സിംഗിന്റെ പേരിലെ മന്‍മോഹന്‍ എന്നും ഉള്ളത് കൊണ്ട് താങ്കളും അവരെ പോലെ വിജയിക്കട്ടെ എന്നായിരുന്നു കുമ്പോല്‍ തങ്ങളുടെ ആശംസ. രാജ്യത്ത് മതേതര ചേരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരട്ടെ എന്നും തങ്ങള്‍ ആശംസിച്ചു.

കാസര്‍കോട് ലോക്‌സഭ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ എല്ലാ വിജയാശംസകളും നേര്‍ന്നു കൊണ്ടാണ് കുമ്പോല്‍ തങ്ങള്‍ യാത്രയയച്ചത്. തന്റെ ജീവിതത്തിലെ വലിയ ഒരു അനുഭവമാണ് ഇതെന്നും, മറക്കാന്‍ പറ്റാത്ത പുതിയ ഒരു അറിവാണിതെന്നും തന്റെ വിജയത്തിന് ഇത് കരുത്ത് പകരുമെന്നും ഉണ്ണിത്താന്‍ തങ്ങളോട് പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും സ്ഥാനാര്‍ത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rajmohan Unnithan visited Kumbol Ali Thangal, Kumbala, Kumbol Thangal, Kasaragod, news, UDF, election.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia