city-gold-ad-for-blogger

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 03.04.2020) സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ കേരള അതിര്‍ത്തി അടച്ചത് സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നോട്ടീസ് അയച്ചു. തിങ്കളാഴ്ച തന്നെ നോട്ടീസിന് മറുപടി നല്‍കി ചൊവ്വാഴ്ച തന്നെ വീണ്ടും കേസ് പരിഗണിക്കും എന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

ഇതോടൊപ്പം കേരള ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല. മാത്രമല്ല കേരള-കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ പരസ്പരം കൂടിയാലോചിച്ചു അതിര്‍ത്തി കടന്ന് രോഗികള്‍ക്ക് സഞ്ചരിക്കാനുള്ള മാര്‍ഗ്ഗരേഖ ഉണ്ടാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സംഭവത്തില്‍ പ്രതികരിച്ചു.


Keywords: Kasaragod, Kerala, News, Rajmohan Unnithan, MP, Court, Court order, Rajmohan Unnithan MP welcomes supreme court order

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia