Train | കാസർകോട്-മുംബൈ പ്രത്യേക ട്രെയിനിനായി പ്രയത്നിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

● 'റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും'
● മുംബൈയിലെ കാസർകോട് നിവാസികൾക്ക് പ്രയോജനം.
● മുംബൈയിൽ നടന്ന കാസർകോട് നിവാസികളുടെ സംഗമത്തിലാണ് പ്രഖ്യാപനം.
മുംബൈ: (KasargodVartha) കാസർകോട്-മുംബൈ സ്പെഷ്യൽ ട്രെയിനിനായി തന്നാലാവുന്ന വിധം പ്രയത്നിക്കുമെന്നും ഇതിനുവേണ്ടി കേന്ദ്ര റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ മുംബൈ നിവാസികളുടെ ഗ്രാൻഡ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോടിന്റെ തനിമ മുംബൈയുടെ മണ്ണിൽ കാണാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കലാ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഈ കൂട്ടായ്മയുടെ പ്രവർത്തനം സ്തുത്യർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവി മുംബൈയിലെ നെറൂൾ ജിംഖാനയിൽ ആയിരുന്നു സംഗമം. കാസർകോട് എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫ്, ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു, കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, എസ് റഫീഖ് (നോർക്ക) എന്നിവർ മുഖ്യാതിഥികളായിരുന്നു.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ തരം കലാപരിപാടികളും നടത്തി. ചടങ്ങിൽ പ്രസിഡന്റ് ടി.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. എം.എ. ഖാലിദ് അതിഥികളെ പരിചയപ്പെടുത്തി. ഫിറോസ് അബ്ദുൽ റഹ്‌മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സുലൈമാൻ മെർച്ചന്റ് പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി എം.എ. മുഹമ്മദ് ഉളുവാർ സ്വാഗതവും ഹനിഫ് കുബനൂർ നന്ദിയും പറഞ്ഞു. എ.പി. ഖാദർ അയ്യൂർ, നൂറുൽ ഹസൻ, റൗഫ് നോവൽറ്റി എന്നിവർ നേതൃത്വം നൽകി.
#Kasaragod, #Mumbai, #TrainService, #RajmohanUnnithan, #Kerala, #Railways