മുസ്ലിംകളെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി
Jan 10, 2020, 20:35 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2020) മുസ്ലിംകളെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ നടപ്പാക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. കാസര്‍കോട് പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ എല്ലാം മുസ്ലിംകളെ മാത്രം ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുസ്ലിംകളെ ലക്ഷ്യം വെച്ചാണ്. എന്നാല്‍ ഇതേ പദവിയുള്ള നാഗലാന്റിനും മേഘാലയക്കും മണിപ്പൂരിനും സംരക്ഷണം നല്‍കിയിട്ടുണ്ട്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുക വഴി മുസ്ലിംകളെയാണ് ലക്ഷ്യം വെക്കുന്നത്. യു എ പി എ നിയമം പ്രകാരം വ്യക്തികളെ കൂടി ദേശവിരുദ്ധരായി പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്നത് ആരെ ഉദ്ദേശിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതിനെതിരെ ശക്തമായ സമരമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സ്വാതന്ത്രസമര കാലത്തെ 'പൊരുതുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ത്തുകയാണ്. പൗരത്വ നിയമ ഭേദഗതി മുസ്ലിംകളെ ബാധിക്കില്ലെന്ന് പറയുന്ന പ്രധാന മന്ത്രി രജിസ്റ്ററില്‍ നിന്ന് പുറത്തായ ആസാമിലെ ഏഴുലക്ഷത്തേളം മുസ്ലിംകളെ എന്തുചെയ്യുമെന്ന് കൂടി പ്രഖ്യാപിക്കണം. മുസ്ലംകളെ ആനുകൂല്യമോ അവകാശമോ ഇല്ലാത്ത രണ്ടാംകിട പൗരന്മാരാക്കാനുളള ശ്രമമാണ് ഇതിനു പിന്നിലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി അധ്യക്ഷന്‍ ഹക്കീം കുന്നില്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളിയില്‍ വീട് എന്നിവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, MP, Rajmohan Unnithan, Press Club, Government, Rajmohan Unnithan MP on CAA