city-gold-ad-for-blogger

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റീജിയണല്‍ സെന്റര്‍ കാസര്‍കോട് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

കാസര്‍കോട്: (www.kasargodvartha.com 03.12.2019) കാസര്‍കോടുള്ള ബൗദ്ധിക വൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റീജിണല്‍ സെന്റര്‍ കാസര്‍കോട് സ്ഥാപിക്കണമെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലിമെന്റില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എന്‍ഐഇപിഐഡിക്ക് നിലവില്‍ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ മൂന്ന് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം കാസര്‍കോട് ജില്ലയില്‍ ബൗദ്ധിക വൈകല്യം അനുഭവിക്കുന്ന നിരവധി ആളുകള്‍ ഉണ്ടെന്നും അവരുടെ ജീവിത നിലവാരത്തിന്റെ ഉന്നമനത്തിന് എന്‍ഐഇപിഐഡി സ്ഥാപിക്കണമെന്ന് എംപി അഭിപ്രായപ്പെട്ടു.

പെരിയ, കുറ്റിക്കോല്‍, മൊഗ്രല്‍ പുത്തൂര്‍, ചെങ്കള ഗ്രാമപഞ്ചായത്തുകള്‍, കാസറഗോഡ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അക്കര ഫൗണ്ടേഷന്‍ എന്ന പ്രാദേശിക എന്‍ജിഒ നടത്തിയ സര്‍വേ പ്രകാരം 197 പേര്‍ മാനസിക വൈകല്യമുള്ളവരാണെന്നും, 27 പേര്‍ സെറിബ്രല്‍ പാള്‍സിയില്‍ നിന്നും 4 ഓട്ടിസത്തില്‍ നിന്നും ദുരിതമനുഭവിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അതിനാല്‍ തന്നെ കാസര്‍ഗോഡില്‍ ബൗദ്ധിക വൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റീജിയണല്‍ സെന്റര്‍ കാസര്‍കോട് സ്ഥാപിക്കേണ്ടത് (എന്‍ഐഇപിഐഡി) വളരെ അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് അത് സ്ഥാപിച്ചു കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും എംപി പാര്‍ലമെന്റില്‍ പറഞ്ഞു. ലോക വികലാംഗ ദിനത്തിലായിരുന്നു പ്രസ്തുത വിഷയത്തില്‍ എംപിയുടെ ശൂന്യവേള പ്രസംഗം എന്നതും ശ്രദ്ധേയമായി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റീജിയണല്‍ സെന്റര്‍ കാസര്‍കോട് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, Rajmohan Unnithan, kasaragod, MP, Mumbai, hospital,  Rajmohan Unnithan MP Demanded forNational Institute  Regional Center 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia