റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി രാജ്മോഹന്‍ ഉണ്ണിത്താന്‍: കേരളത്തില്‍ നിന്നുള്ള ഏക എം.പി
Dec 12, 2019, 16:40 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2019) റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ അധ്യക്ഷനായ റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താനെ റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി റെയില്‍വെ മന്ത്രാലയം നിയമിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി അനില്‍കുമാര്‍ അറിയിച്ചു.
പ്രസ്തുത കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ഏക എംപിയാണ് അദ്ദേഹം. കേരളത്തിന്റെ റെയില്‍വേ വികസനത്തിന്, പ്രത്യേകിച്ച്
അത്യുത്തര കേരളത്തിലെ റെയില്‍വെ വികസന സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ പ്രസ്തുത നിയമനം ഉപകരിക്കുമെന്നും ഘട്ടം ഘട്ടമായി പാര്‍ലമെന്റില്‍ ഉന്നയിച്ച ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക ഉള്‍പ്പെടെ റെയില്‍വേ വികസന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Railway, MP, Committee, Rajmohan Unnithan Member of Railway Consultative Committee: The only MP from Kerala
Keywords: News, Kerala, kasaragod, Railway, MP, Committee, Rajmohan Unnithan Member of Railway Consultative Committee: The only MP from Kerala