രജിലേഷിന്റെ മരണം; മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍
Apr 19, 2012, 11:15 IST
![]() |
| Rajilesh |
രജിലേഷിന്റെ പോക്ക് വരവുകള്‍ സംഘം രഹസ്യമായി നിരീക്ഷിച്ചിരുന്നു. രജിലേഷിനെ കൂട്ടിക്കൊണ്ടുവരുവാന്‍ മാത്രമായിരുന്നു മെബൈല്‍ കടയുടെ പാര്‍ട്ട്ണറായ നിസാറിനെ ഉപയോഗിച്ചത്. കാവില്യാട്ട് പുഴയോരത്ത് സംഘം ചേര്‍ന്നാണ് വിളിപ്പിച്ചത്. യുവതിയുമായി ആരോപിക്കപ്പെട്ട ബന്ധത്തിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കുറ്റസമ്മതം രേഖപ്പെടുത്തുകയും ചെയ്തതായി വിവരം ലഭിച്ചു. 18 നും 25 നും ഇടയില്‍ പ്രായമുള്ള 25 ഓളം യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒട്ടേറെ യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാവുമെന്നാണ് സൂചന.
സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം, സി പി ഐ, കോണ്‍ഗ്രസ് , ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദം ഇല്ലാതിരിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ജില്ലാ പോലിസ് സൂപ്രണ്ട് സി സുരേന്ദ്രന്‍ ചന്തേര സ്‌റ്റേഷനില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Keywords: Rajilesh death, Police custody, Trikaripur, Kasaragod







