രജിലേഷിന്റെ മരണം: നാലുപേര്‍ കൂടി അറസ്റ്റില്‍
Apr 23, 2012, 22:10 IST
![]() |
| Rajilesh |
ഇതേ കേസില്‍ സഫീര്‍(22), എം.ടി.പി.മുഹമ്മദ് നിസാര്‍(24), കെ.സുല്‍ഫിക്കര്‍(23), എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ പിടികിട്ടാനുള്ള എട്ടോളം പേരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി. ഏപ്രില്‍ പതിനാറിനാണ് തലിച്ചാലം ഇളംബച്ചി റെയില്‍ പാളത്തില്‍ മെട്ടമ്മലിലെ റജിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്് റജിലേഷിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത്് അന്വേഷണം നടത്തിവരുന്നത്.
അന്യമതത്തിലുളള ഭര്‍തൃമതിയുമായി റജിലേഷിന് ബന്ധമുണ്ടെന്നാരോപിച്ച് കേസിലെ പ്രധാനപ്രതിയും റജിലേഷിന്റെ ബിസിനസ് പാര്‍ട്‌നറുമായ നിസാറാണ് റജിലേഷിനെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയത്. നിസാര്‍ രജിലേഷുമായി ചേര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിസിനസ് നടത്തി വരികയായിരുന്നു. ഒരു വര്‍ഷത്തിനിടെ രജിലേഷില്‍ ആരോപിക്കപ്പെട്ട ബന്ധത്തിന്റെ പേരില്‍ ബിസിനസ് ഇടപാടുകള്‍ ഒഴിയാന്‍ ബന്ധുക്കള്‍ നിസാറില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ബന്ധം പരസ്യമാവുകയും ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഭീഷണിപ്പെടുത്തി അയാളുടെ പാര്‍ട്ണര്‍ഷിപ് ഒഴിപ്പിക്കുകയായിരുന്നു നിസാറിന്റെ നീക്കമെന്ന് പോലിസ് പറയുന്നു.
പുഴയോരത്ത് കാത്ത് നിന്ന സംഘത്തിന്റെ മുന്നില്‍ രജിലേഷിനെ എത്തിച്ചപ്പോള്‍ നിസാറിന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. അവശനിലയില്‍ തിരികെ വീട്ടില്‍ കൊണ്ടു വിട്ടതും നിസാറാണ്. യുവതിയുമായുള്ള ബന്ധം കുറ്റസമ്മതം നടത്തിച്ച് തെങ്ങില്‍ ബന്ധിച്ച് തല്ലുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അപമാനഭാരത്താല്‍ രജിലേഷ് മാവേലി എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. ട്രെയിനിനു മുന്നിലേക്ക് ട്രാക്കിലൂടെ യുവാവ് നടന്നു വരുന്നതായി കണ്ടുവെന്ന് ലോക്കോ പൈലറ്റ് നല്‍കിയ മൊഴിയാണ് സംഭവം ആതമഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മെട്ടമ്മലിലെ മൊബൈല്‍ കടക്കു പുറമെ സ്‌റ്റേഷനറി സാധനങ്ങള്‍ വാഹനത്തില്‍ കൊണ്ടുപോയി കടകളില്‍ എത്തിക്കുന്ന ബിസിനസിലും ഇവര്‍ പങ്കാളികളാണ്.
120 ബി പ്രകാരം ക്രിമിനല്‍ ഗൂഡാലോചന, 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം, 353 എ വകുപ്പ് പ്രകാരം മതവികാരം ഇളക്കിവിടുന്ന രീതിയിലുളള സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Keywords: Kasaragod, Trikaripur, Arrested, Rajilesh death.







