രാജേഷ് വധശ്രമം; അന്വേഷണം മണല്‍ മാഫിയക്ക് പിന്നാലെയും, പോലീസ് സുമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്തു
Jun 15, 2017, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2017) മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജേഷിനെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണല്‍ മാഫിയക്കു പിന്നാലെയും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ രാജേഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ എ എസ് ഐ മോഹനന്റെ പരാതിയില്‍ സുമോട്ടോ ആയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെട്ടേറ്റ് റോഡരികില്‍ കിട്ട രാജേഷിനെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് രാജേഷിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു എ.ജെ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതിനിടെ രാജേഷിനെ ആളുമാറി വെട്ടിയതാണെന്ന രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ട് കൊലക്കേസുകളില്‍ പ്രതിയായ ചൗക്കി പെരിയടുക്കയിലെ യുവാവിനെയാണ് അക്രമി സംഘം ലക്ഷ്യം വെച്ചതെന്നാണ് സൂചന. ഇയാളുടെ വിവാഹം ക്ഷണിക്കാന്‍പോയി യുവാവിനെ വീട്ടില്‍ വിട്ട് തിരിച്ചുപോകുന്നതിനിടെയാണ് രാജേഷിനെ നാലംഗ സംഘം ആളുമാറി വെട്ടിയതെന്നാണ് വിവരം. ചൗക്കി പെരിയടുക്കയിലെ തകര്‍ന്നു വീഴാറായ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം വെച്ച് ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് രാജേഷിനു നേരെ ആക്രമണമുണ്ടായത്.
ഇന്നോവ കാര്‍ സ്‌കൂട്ടറിന് പിറകിലിടിച്ച് വീഴ്ത്തിയ ശേഷം തുരുതുരെ വെട്ടുകയായിരുന്നു. തലയ്ക്കും വയറിനും കൈക്കും വെട്ടേറ്റ രാജേഷിന്റെ പുറത്ത് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് വെട്ടേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചത്.
2008 ല്‍ നടന്ന ഒരു അടിപിടി കേസിലെ പ്രതിയാണ് രാജേഷെന്ന് പോലീസ് പറയുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ടല്ല യുവാവിന് നേരെ അക്രമം നടന്നതെന്നും പോലീസ് കരുതുന്നു. ആശുപത്രിക്ക് കൊണ്ടുപോകുന്ന വഴിയില്‍ നാലുപേരാണ് തന്നെ വെട്ടിയതെന്ന് രാജേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കാസര്‍കോട് ടൗണ്‍ എ എസ് ഐയുടെ പരാതിയില്‍ സുമോട്ടോയായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കാസര്‌കോട് സി ഐ അബ്ദുര്‍ റഹീമിനാണ് അന്വേഷണ ചുമതല. സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്ക് മേല്‍നോട്ടം വഹിക്കുന്നു. എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്.
Related News:
രാജേഷ് വധശ്രമ കേസില്‍ സി ഐ അന്വേഷണം തുടങ്ങി; മേല്‍നോട്ടം സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ എസ് പിക്ക്
രാജേഷിനെ വെട്ടിയത് ആളുമാറി; സംഘം ലക്ഷ്യമിട്ടത് റഫീഖ് വധക്കേസ് പ്രതിയെയെന്ന് സംശയം

തന്നെ വെട്ടിയത് നാലംഗ സംഘമെന്ന് രാജേഷിന്റെ മൊഴി; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Keywords: Kasaragod, Kerala, Police, Investigation, news, case, Murder-attempt, Rajesh murder attempt; police investigation extend to Sand mafia