രാജേഷ് വധശ്രമം; സൂത്രധാരനായ യുവാവിന് വേണ്ടി പോലീസ് അന്വേഷണം
Jun 19, 2017, 14:03 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) മൊഗ്രാല്‍പുത്തൂര്‍ മജലിലെ രാജേഷിനെ (28) സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ സൂത്രധാരനായ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഉൗര്‍ജിതമാക്കി. കേസില്‍ മൂന്നുപ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അണങ്കൂര്‍ ടിപ്പുനറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന്‍ (26) എന്നിവരെയാണ് കാസര്‍കോട് സി.ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കേസിലെ സൂത്രധാരന്‍ ഒളിവില്‍ കഴിയുന്ന തളങ്കര ചെമനാട് കോമ്പൗണ്ടില്‍ താമസിക്കുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ രിഫായി എന്ന ചിപ്പി (26)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മൂന്ന് വധശ്രമ കേസുകള്‍ ഉള്‍പെടെ പത്ത് കേസുകളില്‍ പ്രതിയാണ് രിഫാഇയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഖൈസല്‍ കൊലയടക്കം 15 കേസുകളിലും ഹബീബ് ആറ് കേസുകളിലും പ്രതിയാണ്.
ഈ മാസം 14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് റഫീഖ്, തളങ്കരയിലെ ആബിദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉദയനെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. എന്നാല്‍ ആളുമാറി രാജേഷിനെ അക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
Related News:
രാജേഷിനെ വധിക്കാന്‍ സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറില്‍; ആയുധങ്ങള്‍ക്കു വേണ്ടി തിരച്ചില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Police, Investigation, Youth, Murder-attempt, news, Rajesh murder attempt; Police investigation for main accused