city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജേഷിനെ വധിക്കാന്‍ സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറില്‍; ആയുധങ്ങള്‍ക്കു വേണ്ടി തിരച്ചില്‍

കാസര്‍കോട്: (www.kasargodvartha.com 19/06/2017) മൊഗ്രാല്‍പുത്തൂര്‍ മജലിലെ രാജേഷിനെ വധിക്കുകയെന്ന ലക്ഷ്യത്തോടെ അണങ്കൂരിലെ ഖൈസലിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത് വാടകയ്‌ക്കെടുത്ത കാറില്‍. ചെര്‍ക്കള സ്വദേശിയില്‍ നിന്നാണ് ഖൈസലും കൂട്ടാളികളും കാര്‍ വാടകയ്ക്ക് വാങ്ങിയത്.

കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ചാണ് ഓടിച്ചത്. രാജേഷിനെ വെട്ടിയ ശേഷം ഈ കാറില്‍ നാലുപ്രതികളും കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. അതേസമയം സംഘത്തിന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കിയ സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം ഇവരെ വിടാതെ പിന്‍തുടര്‍ന്നു.

സുള്ള്യയിലും സംപാജയിലും എത്തിയ സംഘം കര്‍ണാടക പോലീസിനെ വെട്ടിച്ചാണ് ഊടുവഴികളിലൂടെ മൈസൂരിലേക്കും അവിടെ നിന്നും ബംഗളൂരുവിലേക്കും കടന്നത്. പോലീസ് വിടാതെ പിന്‍തുടര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. സിഐയെയും എസ്‌ഐയെയും കൂടാതെ എസ്‌ഐ ഫിലിപ് തോമസ്, എഎസ്‌ഐമാരായ കെ നാരായണന്‍, സി കെ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍ എന്നിവരും ഷാഡോ പോലീസ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കേസിലെ മുഖ്യ പ്രതിയായ ഖൈസല്‍ കാസര്‍കോട്ടെ ഉപേന്ദ്രന്‍ ഉള്‍പ്പെടെ 15 കേസുകളില്‍ പ്രതിയാണ്. അറസ്റ്റിലായ ഖൈസല്‍ ഹബീബ് റഹ് മാന്‍, താജുദ്ദീന്‍ എന്നിവരെ വൈകിട്ടോടെ
കോടതിയില്‍ ഹാജരാക്കും. രാജേഷിനെ വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍, കത്തി തുടങ്ങിയ ആയുധങ്ങള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.


Related News:

രാജേഷ് വധശ്രമം; പ്രതികളെ തിരിച്ചറിഞ്ഞു, വലവീശി പോലീസ്


Keywords:  Kasaragod, Kerala, Police, news, Murder-attempt, arrest, court, Rajesh murder attempt; accused will be produced before court

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia