രാജേഷിനെ വെട്ടിയത് ആളുമാറി; സംഘം ലക്ഷ്യമിട്ടത് റഫീഖ് വധക്കേസ് പ്രതിയെയെന്ന് സംശയം
Jun 15, 2017, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2017) സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ആളുമാറിയെന്ന് പോലീസ്. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷാ (35)ണ് വെട്ടേറ്റ് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചൗക്കിയില്‍ വെച്ച് നാലംഗ സംഘം രാജേഷിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.
രാജേഷിനെ ആക്രമിക്കാന്‍ സംഘം ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം. രാജേഷിന്റെ സുഹൃത്തും പെരിയടുക്കത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ യുവാവിനെ അപായപ്പെടുത്താനായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. ഇൗ യുവാവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ബന്ധുവീടുകളിലും മറ്റും വിവാഹം ക്ഷണിക്കാനായി ഇരുവരും സ്‌കൂട്ടറില്‍ പോവുകയും പിന്നീട് യുവാവിനെ രാജേഷ് വീട്ടില്‍ കൊണ്ടുവിട്ട ശേഷം മടങ്ങുകയുമായിരുന്നു. ഇതു സംബന്ധിച്ച് വിവരം കിട്ടിയ സംഘം ചൗക്കിയില്‍ കാത്തുനില്‍ക്കുകയും സ്‌കൂട്ടറില്‍ വരികയായിരുന്ന രാജേഷിനെ റഫീഖ് വധക്കേസിലെ പ്രതിയായ യുവാവാണെന്ന് തെറ്റിദ്ധരിച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന രാജേഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വരികയാണ്. അക്രമം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുവരികയാണ്.
Related News:
തന്നെ വെട്ടിയത് നാലംഗ സംഘമെന്ന് രാജേഷിന്റെ മൊഴി; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Keywords: Kasaragod, Kerala, Stabbed, Youth, Injured, hospital, Chowki, Rajesh murder attempt: Accused gang targeted another one