രാജേഷ് വധശ്രമം; പ്രതികള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നു, താമസസൗകര്യം ഒരുക്കിക്കൊടുത്ത മൂന്നു പേര്‍ പിടിയില്‍, ഇടിച്ചുവീഴ്ത്തിയ കാര്‍ തിരിച്ചറിഞ്ഞു
Jun 16, 2017, 17:20 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2017) മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജേഷിനെ സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പ്രതികളും അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നതായി അന്വേഷണസംഘം വെളിപ്പെടുത്തി. അതേസമയം പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്ത മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അണങ്കൂര്‍ സ്വദേശികളായ രണ്ടു പേരും ഒരു തളങ്കര സ്വദേശിയും പെരിയടുക്ക സ്വദേശിയുമായ മറ്റൊരാളുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. രണ്ട് കൊലക്കേസുകളില്‍ പ്രതിയായ യുവാവിനെ വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ ആളുമാറി രാജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മാരുതിയുടെ ബ്രെസ കാറിലാണ് അക്രമികളെത്തിയതെന്നും ആദ്യം ഇന്നോവയാണ് പ്രതികള്‍ സഞ്ചരിച്ചതെന്ന് രാത്രിയായതിനാല്‍ തെറ്റിദ്ധരിച്ചതാണെന്നും പോലീസ് പറഞ്ഞു.
പ്രതികള്‍ക്ക് സംഭവത്തിനു ശേഷം ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് ഇപ്പോള്‍ മൂന്നു പേരെ പോലീസ് പിടികൂടിയത്. പ്രതികളെ കുറിച്ചുള്ള മറ്റുവിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കൊടുവിലാണ് സഹായികളായ മൂന്നു പേരെ പിടികൂടിയത്. ഇവര്‍ വഴി പ്രതികളിലേക്കെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Related News:
രാജേഷ് വധശ്രമം; പ്രതികളെ തിരിച്ചറിഞ്ഞു, വലവീശി പോലീസ്

രാജേഷ് വധശ്രമ കേസില്‍ സി ഐ അന്വേഷണം തുടങ്ങി; മേല്‍നോട്ടം സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ എസ് പിക്ക്
തന്നെ വെട്ടിയത് നാലംഗ സംഘമെന്ന് രാജേഷിന്റെ മൊഴി; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Police, Held, Murder-attempt, case, Investigation, Accuse, Rajesh murder attempt; 3 in police custody